സർവകലാശാല കവാടത്തിൽ നിൽപ് സമരവുമായി എസ്.എം.വൈ.എം

പാലാ: അഞ്ജു പി. ഷാജിയെന്ന വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിനും പ്രിൻസിപ്പലിനുമെതിരെ വൈസ് ചാൻസലർ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എം.വൈ.എം പാലാ രൂപത സമിതി യൂനിവേഴ്സിറ്റി കവാടത്തിൽ നടത്തിയ പ്രതിഷേധ നിൽപ് സമരം നടത്തി. കാത്തലിക് ഫോറം പ്രസിഡൻറ് ബിനു പി. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബിബിൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സിറ്റി വൈസ് ചാൻസലറുടെ അന്ധത നിറഞ്ഞ കാഴ്ചപ്പാട് മാറ്റാൻ പ്രതീകാത്മകമായി കണ്ണട യൂനിവേഴ്സിറ്റി കവാടത്തിനുമുന്നിൽ പ്രസിഡൻറ് സമർപ്പിച്ചു. ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, കേരള റീജനൽ കൗൺസിലർ ആൽവിൻ ഞായർകുളം, റോബിൻ താന്നിമലയിൽ, സാം സണ്ണി എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ ജോയി, ജോബിൻ ജോൺ, അരുൺ പി. ജോസഫ്, ജോസഫ് മുട്ടുചിറ, ജോസ്മോൻ ജേക്കബ്, ചേർപ്പുങ്കൽ ഫൊറോന പ്രസിഡൻറ് ബ്രൗൺ അൽഫോൻസാപുരം എന്നിവർ നേതൃത്വം നൽകി. വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധം കറുകച്ചാൽ: കോൺഗ്രസ് കറുകച്ചാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. കെ.എസ്.ഇ.ബി കറുകച്ചാൽ സെക്ഷൻ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോ പായിക്കാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡൻറ് ബെന്നി അമ്പാട്ട്, ഭാരവാഹികളായ മാത്യു ജോൺ, ബിബിൻ സ്‌കറിയ, അഖിൽ പാലൂർ, ആർ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.എം പ്രതിഷേധം മുണ്ടക്കയം: കേന്ദ്രസര്‍ക്കാറിൻെറ ജനവിരുദ്ധനയങ്ങൾതിരെ സി.പി.എം ആഹ്വാനം ചെയ്ത പ്രതിഷേധദിനത്തിൻെറ ഭാഗമായി മുണ്ടക്കയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 107 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി കെ. രാജേഷ്, സി.വി. അനിൽകുമാർ, പി.എസ്. സുരേന്ദ്രൻ, റജീന റഫീഖ്, എം.ജി. രാജു, ആർ. റെജി, ഹരീഷ്, റിനോഷ്, ഹേമന്ത്, എം.ജി. റെജി, സുമേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.