വിദേശത്തുനിന്ന് ഇതുവരെ എത്തിയത്​ 2163പേർ

കോട്ടയം: മേയ് ഏഴിനുശേഷം ഇതുവരെ വിദേശ രാജ്യങ്ങളില്‍നിന്ന് ജില്ലയില്‍ എത്തിയത് 2163പേർ. ഇവരില്‍ 537പേര്‍ ക്വാറൻറീന്‍ കാലാവധി പൂര്‍ത്തിയാക്കി. 1626പേർ ഇപ്പോഴും ക്വാറൻറീനിലാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 10737 പേര്‍ എത്തി. 6037 പേര്‍ ക്വാറൻറീന്‍ കാലാവധി പൂര്‍ത്തിയാക്കി. 4700പേര്‍ ഇപ്പോഴും ക്വാറൻറീനിലുണ്ട്. ഇവരടക്കം 6384 പേരാണ് ജില്ലയിൽ ക്വാറൻറീനിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളജിൽ കഴിയുന്ന രണ്ടുപേർ അടക്കം 56പേർ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നുണ്ട്. ചൊവ്വാഴ്ച 210 സാമ്പിളുകളുടെ പരിശോധനഫലമാണ് വന്നത്. ഇതിൽ പത്തെണ്ണം പോസിറ്റിവും 200 എണ്ണം നെഗറ്റിവും ആയി. 201 സാമ്പിളുകൾകൂടി പരിശോധനക്കയച്ചു. മൂന്നുപേരെ ആശുപത്രി നിരീക്ഷണത്തിൽനിന്നും 889 പേരെ ക്വാറൻറീനിൽനിന്നും ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.