ചാനല്‍ ക്ലാസ് നവ്യാനുഭവമാക്കി ഗാന്ധിഭവനിലെ കുരുന്നുകള്‍

അടൂര്‍: ജൂണ്‍ ഒന്നിന് ആദ്യമായി സ്‌കൂളില്‍ പോകാന്‍ കാത്തിരുന്ന കുരുന്നുകള്‍ക്ക് ടി.വിയുടെ മുന്നിലിരുന്നുള്ള ക്ലാസ് കേട്ടപ്പോള്‍ അമ്പരപ്പും പിന്നെ ആഹ്ലാദവും. കഥയും പാട്ടുമൊക്കെ കേട്ട് ഒന്നാംക്ലാസിലെ പഠനം നിര്‍ത്തിയപ്പോള്‍ അവര്‍ക്ക് തെല്ലു നിരാശ തോന്നാതിരുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താതെ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് പഠന സൗകര്യങ്ങളൊരുക്കിയപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വനിത-ശിശു വികസന വകുപ്പിനു കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും അതിൻെറ ഭാഗമാകുകയായിരുന്നു. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ആദ്യദിവസത്തെ ക്ലാസ് കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. ഒന്നു മുതല്‍ 12വരെ ക്ലാസുകളിലെ 18 കുട്ടികളാണ് നിശ്ചിത സമയങ്ങളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ഗാന്ധിഭവനില്‍ പഠനം രസകരമാക്കുന്നത്. കുട്ടികള്‍ക്ക് ടി.വിയിലെ പാഠ്യപരിപാടികള്‍ കണ്ട് പഠിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഒന്നാംക്ലാസില്‍ ചില്‍ഡ്രന്‍സ് ഹോമിലെ മൂന്നു കുട്ടികളും രണ്ട്, മൂന്ന്, അഞ്ച്, ആറ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഓരോരുത്തരും നാല്, എട്ട്, ഒമ്പത് ക്ലാസുകളില്‍ രണ്ടുപേര്‍ വീതവും ഏഴാംക്ലാസില്‍ മൂന്നുപേരുമാണ് ഈ അധ്യയനവര്‍ഷം വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വിദ്യാർഥികള്‍ക്ക് സഹായമേകി ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എസ്. ബിന്ദുവും അവരോടൊപ്പമുണ്ട്. ADR 1GANDHIBHAVAN CHANNEL CLASS പത്തനാപുരം ഗാന്ധിഭവന്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ ചാനല്‍ ക്ലാസുകളില്‍ പങ്കെടുത്തപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.