ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ വാഹനം തടഞ്ഞു മര്‍ദിച്ചതായി പരാതി

പന്തളം: കലക്ടറേറ്റിലെ ഐ.ടി സെല്‍ മേധാവി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ വാഹനം തടഞ്ഞു മര്‍ദിച്ചു. തിരുവല്ല ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്. നന്ദകുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ കീരുകുഴിക്ക് സമീപമായിരുന്നു സംഭവം. കലക്ടറേറ്റിലെ ഐ.ടി സെല്‍ മേധാവി നരിയാപുരം സ്വദേശി ജിജി ജോര്‍ജ്, സുഹൃത്ത് ബ്ലസന്‍ എന്നിവര്‍ ചേര്‍ന്നാണ് നന്ദനെ മര്‍ദിച്ചത്. ബ്ലസനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ജിജി ജോര്‍ജ് ഒളിവിലാണ്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് മര്‍ദനമേറ്റ നന്ദകുമാര്‍ പറഞ്ഞു. ഹൃദ്രോഗിയായ പിതാവിന് അടൂരില്‍പോയി മരുന്നുവാങ്ങി തുമ്പമണിലെ വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു നന്ദകുമാര്‍. പ്രതികള്‍ രണ്ടുപേരും ബൈക്കില്‍ കാറിന് മുന്നില്‍ പോവുകയായിരുന്നു. നന്ദകുമാര്‍ ഹോണ്‍ മുഴക്കിയിട്ടും കാര്‍ കടത്തിവിടാന്‍ ഇവര്‍ തയാറായില്ല. ഇതിനിടെ കിട്ടിയ സ്ഥലത്തുകൂടി നന്ദന്‍ മുന്നില്‍ കയറിപ്പോയി. ഇതോടെ പ്രതികള്‍ ബൈക്ക് കാറിനോട് ചേര്‍ത്ത് നന്ദനെ തെറിവിളിക്കാന്‍ തുടങ്ങി. കുറേദൂരം ചെന്ന് നന്ദകുമാര്‍ അടുത്തുള്ള കടയിലേക്ക് സാധനം വാങ്ങനായി കാര്‍ നിര്‍ത്തിയപ്പോഴാണ് കൈയേറ്റം ഉണ്ടായത്. വാഹനം തടഞ്ഞ് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. തോന്നല്ലൂരിൽ വെള്ളക്കെട്ടിന് കാരണം കെ.ഐ.പി കനാലെന്ന് ആക്ഷേപം പന്തളം: തോന്നല്ലൂരിൽ വെള്ളക്കെട്ടിന് കാരണം കെ.ഐ.പി കനാലെന്ന് ആക്ഷേപം. പന്തളം തോന്നല്ലൂർ അച്ചൻകോവിൽ ആറിൻെറ തീരഭാഗങ്ങൾ കുറുന്തോട്ടത്തിൽ മുതൽ കിഴക്കേ പ്ലാക്കോട്ട്‌ വരെ പ്രളയത്തിൽ വീടുകളിൽ വെള്ളംകയറി മുങ്ങുന്നതും 10 ദിവസത്തോളം വെള്ളം കെട്ടിനിൽക്കുന്നതും തോന്നല്ലൂർ ഭാഗത്തുകൂടി കടന്നുപോകുന്ന കെ.ഐ.പി കനാൽ കാരണമാകുന്നതായാണ് പരാതി. നിലവിലെ കെ.ഐ.പി കനാലിൽ കോമട്ടുകാവിൻെറ കിഴക്ക് ഭാഗത്തായി നാലടി മാത്രം വീതിയുള്ള ചെറിയ കുഴൽമാറ്റി കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് കനാൽ നിർമിച്ചാൽ വെള്ളം ഒഴുക്ക് സുഖമമാക്കുന്നതോടൊപ്പം ഈ പ്രദേശത്തെ 80ഓളം വരുന്ന കുടുംബങ്ങൾക്ക് പ്രളയഭീക്ഷണിയിൽനിന്ന് രക്ഷപ്പെടാൻ കഴിയുമെന്നും പ്രളയ ദുരന്തനിവാരണത്തിനായി കൂടിയ നാട്ടുകാരുടെ യോഗം അഭിപ്രായപ്പെട്ടു. മുനിസിപ്പൽ കൗൺസിലർ കെ.ആർ. രവി അധ്യക്ഷതവഹിച്ചു. രാജേന്ദ്ര ബാബു, എം.കെ. ശൈലജൻ നായർ, എം.പി. ഹരിദാസ്, സി.എസ്. തോമസ്, സജീവ് എസ്.പിള്ള, ഉണ്ണികൃഷ്ണപിള്ള, ഹരി ഭാവന, പ്രദീപ്, സുരേഷ്കുമാർ, സി. ദീപു, ശ്രീകുമാർ പുതുശ്ശേരിൽ, വേണുഗോപാൽ, അജയകുമാർ, അജിത് മുണ്ടപ്പിനാൽ, രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.