ചൈതന്യ കാര്‍ഷികമേള ഒരുക്കം പൂര്‍ത്തിയായി

കോട്ടയം: കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 20ാമത് ചൈതന്യ കാർഷികമേളയുടെയും സ്വാശ്ര യസംഘ മഹോത്സവത്തിൻെറയും ഒരുക്കം പൂർത്തിയായി. സർക്കാറിൻെറയും കൃഷി വകുപ്പിൻെറയും പങ്കാളിത്തത്തോടെ ഈമാസം 20 മുതൽ 24 വരെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സൻെററിലാണ് മേള. കാർഷിക മഹോത്സവത്തിന് മുന്നോടിയായി 19ന് ക്രമീകരിക്കുന്ന കാർഷികവിള പ്രദർശന പവിലിയൻെറ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് കലക്ടറും കാർഷികമേള രക്ഷാധികാരിയുമായ പി.കെ. സുധീർ ബാബു നിർവഹിക്കും. അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ 2000 കിലോയുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദർശനം, കാസർകോട് കുള്ളൻ പശു പ്രദർശനം, അക്വാഷോ, മെഡിക്കൽ എക്‌സിബിഷൻ, പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറൻസികളും സ്റ്റാമ്പുകളും ഉൾപ്പെടെയുള്ള പ്രദർശനം, നാടൻ പച്ചമരുന്നുകളുടെ പ്രദർശനവും വിപണനവും പക്ഷിമൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷാദികളുടെയും പ്രദർശനവും വിപണനവും കാർഷിക വിള പ്രദർശനങ്ങൾ, വിവിധ സർക്കാർ ഡിപ്പാർട്മൻെറുകളുടെ പ്രദർശന സ്റ്റാളുകൾ, പ്രദർശന വിപണന സ്റ്റാളുകൾ, പനം കഞ്ഞി, എട്ടങ്ങാടി പുഴുക്ക്, പിടി കോഴി തുടങ്ങിയ വിഭവങ്ങളുമായി പൗരാണിക ഭോജനശാല, നാടൻ തട്ടുകട, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉല്ലാസപ്രദമായ ഉല്ലാസനഗരി, പൊതുവിള പ്രദർശന മത്സരം, കാർഷിക വിത്തിനങ്ങളുടെയും പച്ചക്കറിത്തൈകളുടെയും പ്രദർശനവും വിപണനവും വിസ്മയക്കാഴ്ചകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, പി.ആർ.ഒ സിജോ തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.