അയ്യയ്യോ അപ്പീൽ; രണ്ടാം ദിനം 46 എണ്ണം

കോട്ടയം: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനം എത്തിയത് 46 അപ്പീൽ. രണ്ടാംദിനം 92,000 രൂപയും അധികൃതർക്ക് കിട ്ടി. ബുധനാഴ്ച വൈകീട്ട് എട്ടുവരെ അപ്പീല്‍ കമ്മിറ്റിക്ക് മുന്നിലെത്തിയ കണക്കാണിത്. ഓരോ ഇനങ്ങളുടെയും ഫലപ്രഖ്യാപനം എത്തിയാലുടന്‍ അപ്പീല്‍ കമ്മിറ്റി ഓഫിസിനു മുന്നില്‍ തിരക്കാണ്. അപ്പീല്‍ ഒന്നിന് 2000 രൂപ വീതമാണ് വാങ്ങുക. ആദ്യദിനം 74,000 രൂപ ലഭിച്ചു. നൃത്തയിനങ്ങൾ, കഥാരചന, ചെണ്ടമേളം, പ്രസംഗം അടക്കമുള്ള അപ്പീലുകളാണ് കൂടുതലെത്തുന്നത്. വിധിനിർണയത്തിലെ അപാകതയാണ് അപ്പീലുകൾ കൂടാൻ കാരണമെന്ന് പരാതിയുണ്ട്. ആദ്യദിനത്തില്‍ ചവിട്ടുനാടക വിധിനിര്‍ണയത്തിനെതിരെ പരാതി ഉയർന്നെങ്കില്‍ ബുധനാഴ്ച ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര മത്സരത്തിനെതിരെയും പരാതി ഉയര്‍ന്നു. തെരുവിൻെറ കഥയുമായി ഷോൺ േകാട്ടയം: തെരുവില്‍ ജീവിക്കുന്നവരുടെ കഥ അവതരിപ്പിച്ച് മോണോ ആക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഭരണങ്ങാനം സൻെറ് മേരീസ് ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥി ഷോണ്‍ ടോമാണ് വിജയം നേടിയത്. തെരുവുസര്‍ക്കസുകാരൻെറ അമ്മ മരിക്കുന്നതും മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹം വിവിധ സ്ഥലങ്ങളില്‍ പോയി സര്‍ക്കസ് കളിക്കുന്നതും ഒടുവില്‍ ഒരുസ്ഥലത്ത് സര്‍ക്കസിൻെറ ഭാഗമായി തന്നെ അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമാണ് അവതരിപ്പിച്ചത്. പാലാ ചിറ്റാര്‍ ഉഴുത്തുവാല്‍ ടോമി വര്‍ഗീസ്-ടെസി ദമ്പതികളുടെ മകനാണ്. മത്സരങ്ങൾ മാറ്റി കോട്ടയം: വ്യാഴാഴ്ച വേദി നാലിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ വേദി അഞ്ചിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. സമയത്തിനു മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.