മാനസികാരോഗ്യ പദ്ധതി: പ്രധാനാധ്യാപകര്‍ക്ക്​ പരി​ശീലനം നൽകി

തൊടുപുഴ: ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍നിന്നുള്ള പ്രധാനാധ്യാപകര്‍ക്ക് വി വിധ വകുപ്പുകളുടെ േനതൃത്വത്തിൽ ശില്‍പശാല നടത്തി. തൊടുപുഴ ജില്ല ആശുപത്രി സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ ജെസി ആൻറണി നിര്‍വഹിച്ചു. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളോടൊപ്പംതന്നെ ഉത്തരവാദിത്തം അധ്യാപകര്‍ക്കുമുണ്ടെന്ന് അവര്‍ പറഞ്ഞു. രക്ഷിതാക്കളോട് പറയാന്‍പറ്റാത്ത കാര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് അധ്യാപകരുമായി പങ്കുവെക്കാനാവുമെന്നും കൂട്ടിച്ചേര്‍ത്തു. ജില്ല ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. മിനി മുഖ്യാതിഥിയായി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി, ജില്ല ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. രമേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അമല്‍ എബ്രഹാം, ഡോ. ബബിന്‍ ജെ. തുറക്കല്‍, ഡോ. സിറിയക്, ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റുമാരായ ആശ കുര്യന്‍, ആല്‍ബിന്‍ എല്‍ദോസ് എന്നിവര്‍ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.