ഇരിക്കാനിടമില്ല; മുട്ടത്ത് തൊഴിലുറപ്പ് ഗ്രാമസഭ അലങ്കോലമായി

മുട്ടം: മുട്ടം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ വാർഷിക പൊതുയോഗ ഗ്രാമസഭ അലങ്കോലപ്പെട്ടു. പഞ്ചായത്തിലെ 13 വാർഡുകളിൽനിന്നുമായി ഇരുനൂറിൽപരം ആളുകളെ വിളിച്ചുവരുത്തിയത് 25 പേർക്ക് മാത്രം ഇരിക്കാനിടമുള്ള കൗൺസിൽ ഹാളിലേക്കാണ്. ഇതോടെ ഭൂരിപക്ഷം തൊഴിലുറപ്പ് തൊഴിലാളികളും തിങ്ങിനിറഞ്ഞ് ഇരിക്കാനും നിൽക്കാനും ഇടമില്ലാത്ത സ്ഥിതിയായി. തുടർന്ന് പൊതുയോഗം ബഹിഷ്കരിച്ച് ഒരുവിഭാഗം ഇറങ്ങിപ്പോയി. മറ്റു പലരും മിനിറ്റ്സ് ബുക്ക് വാങ്ങി വരാന്തയിൽനിന്ന് ഒപ്പിട്ട് മടങ്ങി. വരും വർഷത്തേക്കുള്ള പദ്ധതികൾ രൂപം നൽകേണ്ട വാർഷിക പൊതുയോഗമാണ് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം നടക്കാതെ പോയത്. മൂന്നോറോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയം ഈ കെട്ടിടത്തിൻെറ തന്നെ രണ്ടാം നിലയിൽ ഉണ്ടെങ്കിലും അവിടം തുറന്നുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറായില്ല. ഹാളിൽ കയറാൻ കഴിയാതിരുന്ന തൊഴിലാളികൾ ബഹളംെവച്ചതോടെ പഞ്ചായത്ത് പ്രസിഡൻറും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തൊഴിലാളികളെ വിളിച്ചുവരുത്തി അവഹേളിക്കുന്ന പഞ്ചായത്ത് പ്രസിഡൻറിൻെറയും എൽ.ഡി.എഫ് ഭരണസമിതിയുടെയും അനാസ്ഥയും നിരുത്തരവാദപരമായ ഇത്തരം സമീപനങ്ങളും അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.