ഫോ​േട്ടാഗ്രാഫേഴ്സ്​ അസോസിയേഷൻ ജില്ല ​സമ്മേളനം ഇന്നും നാളെയും

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ല വാർഷിക സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിൽ തൊടു പുഴയിൽ നടക്കും. ഫോട്ടോ പ്രദർശനം, പൊതുസമ്മേളനം, പ്രകടനം, പ്രതിനിധി സമ്മേളനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിശിഷ്ട വ്യക്തികൾക്കുള്ള ആദരവ്, വിദ്യാഭ്യാസ അവാർഡ്, േട്രഡ്ഫെയർ എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഫോട്ടോ പ്രദർശനം മണക്കാട് ജങ്ഷനിൽ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് ടി.സി. രാജു ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പതാക ഉയർത്തൽ, രജിസ്േട്രഷൻ. 10ന് പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ടി.ജി. ഷാജി അധ്യക്ഷത വഹിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൻ പ്രഫ. ജെസി ആൻറണി ഭിന്നശേഷിക്കാരുടെ ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം അനീഷ് രാജിനെ ആദരിക്കും. മുതിർന്ന ഫോട്ടോഗ്രാഫർമാരെ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.സി. രാജു ആദരിക്കും. പ്രകടനത്തിനുശേഷം ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ടി.ജി. ഷാജി, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. മാണി, ജില്ല പി.ആർ.ഒ സുനിൽ കളർഗേറ്റ്, തൊടുപുഴ മേഖല പ്രസിഡൻറ് കെ.ഇ. യൂനസ്, മേഖല സെക്രട്ടറി സജി ഫോട്ടോപാർക്ക് എന്നിവർ വാർത്തസമ്മേളത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.