ശബരിമല: യുവതികളെത്തുമെന്ന്​ രഹസ്യാന്വേഷണ വിഭാഗം

കോട്ടയം: ശബരിമല നട നവംബർ 17ന് തുറക്കാനിരിക്കെ ഇക്കുറിയും യുവതികൾ ദർശനത്തിനെത്തുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻെറ മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ യുവതികൾ കൂട്ടേത്താടെ എത്തിയേക്കാമെന്നതിനാൽ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ-പുല്ലുമേട് വഴിയും പരമ്പരാഗത കാനനപാതകളിലും കോരുത്തോട്-കുഴിമാവ്-കാളെകട്ടി മേഖലകളിലും ജാഗ്രത വേണമെന്നും നിർദേശമുണ്ട്. പുല്ലുമേട് വഴി യുവതി പ്രവേശനസാധ്യത തള്ളരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് യുവതികൾ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ആഭ്യന്തര വകുപ്പ് തയാറാക്കിയ ശബരിമല സുരക്ഷ പദ്ധതിയിൽ യുവതി പ്രവേശനം എടുത്തുപറയുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ യുവതി പ്രവേശനം അനുവദിക്കണമെന്നോ തടയണമെന്നോ വ്യക്തമാക്കുന്നില്ല. എന്നാൽ, യുവതി പ്രവേശനം ഉണ്ടായാൽ ശക്തമായ നിലപാടാകും പൊലീസ് സ്വീകരിക്കുക. ദർശനത്തിനെന്ന പേരിൽ സ്ത്രീകളെ രംഗത്തിറക്കി പ്രശ്നം സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നൽകുന്നുണ്ട്. സുരക്ഷ ക്രമീകരണം ശക്തമാക്കുന്നതിൻെറ ഭാഗമായി മുൻകാലങ്ങളിലെ പോലെ നിലക്കലും പമ്പയിലും എരുമേലിയിലും എസ്.പിമാരുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. എരുമേലി വാവരുപള്ളിയിലും സുരക്ഷ ശക്തമാക്കും. പള്ളിയിൽ സ്ത്രീകൾ എത്തിയേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞവർഷവും പള്ളിക്ക് പുറത്ത് വനിത പൊലീസിനെ വിന്യസിച്ചിരുന്നു. അതിനിടെ ഇത്തവണ വനിത പൊലീസിനെ സന്നിധാനത്തും പമ്പയിലും നിയോഗിേക്കണ്ടതില്ലെന്നാണ് ഉന്നതതല നിർദേശം. എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനകേന്ദ്രങ്ങളിെലല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കേന്ദ്രസേനയും എത്തിയേക്കാം. ഇക്കാര്യം കേന്ദ്രസർക്കാറിൻെറ സജീവപരിഗണനയിലാണ്. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.