പൂവം പ്രദേശത്തോടുള്ള അവഗണന: മാർച്ചും ധർണയും നടത്തി

ചങ്ങനാശ്ശേരി: നഗരത്തിൻെറ പടിഞ്ഞാറൻ മേഖലയായ പൂവം പ്രദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം പായ ിപ്പാട് മണ്ഡലം കമ്മിറ്റി ഇറിഗേഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. പായിപ്പാട് മണ്ഡലം പ്രസിഡൻറ് ചാക്കോ ആൻറണി കിങ്ങണംചിറ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, പ്രേംചന്ദ് മാവേലി, സുരേന്ദ്രനാഥ പണിക്കർ, ജോൺസൻ അലക്സാണ്ടർ, സണ്ണി ചങ്ങങ്കേരി, വി.സി. സഖറിയാസ്, എം.എ. മാത്യു, സിബിച്ചൻ ഇടശ്ശേരിപറമ്പിൽ, കുര്യാക്കോസ് പുന്നവേലി, ടിറ്റി ജോസ്, ജോണി മത്തായി, തോമസ് വർഗീസ് കൊച്ചീത്ര, ആൻറപ്പൻ മറ്റത്തിൽ, ഡിനു ചാക്കോ, ജോയി പള്ളിയ്ക്കാപറമ്പിൽ, ലോനപ്പൻ ചാലയ്ക്കൽ, സോണി പുത്തൻപറമ്പിൽ, സി. റജിമോൻ, ഷാജി പുളിമൂട്ടിൽ, ജോർജ് വാണിയപുരയ്ക്കൽ, അലക്സാണ്ടർ പ്രാക്കുഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.