റവന്യൂ ജില്ല സ്കൂൾ കായികമേള നാളെ മുതൽ പാലായിൽ

കോട്ടയം: റവന്യൂ ജില്ല സ്കൂൾ കായികമേള വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിൽ പാലാ മുനിസിപ്പൽ സ‌്റ്റേഡിയത്തിൽ നടക്കും. എന്നാൽ, അവസരം നഷ്ടമാകുമോയെന്ന ആശങ്കയിൽ ഒരുവിഭാഗം വിദ്യാർഥികൾ. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടക്കുന്ന ദേശീയ ജൂനിയർ മീറ്റിന് പോയിരിക്കുന്ന താരങ്ങൾക്കാണ് സമയക്രമം തിരിച്ചടിയായത്. ദേശീയ മീറ്റ് ബുധനാഴ്ചയാണ് സമാപിക്കുന്നത്. ഇതിൽ പെങ്കടുക്കുന്നവർ പിറ്റേന്ന് ജില്ല കായികമേളക്കായി പാലായിൽ എത്തണം. 22 മണിക്കൂറോളം യാത്ര ചെയ്താേല ഇവർക്ക് എത്താനാകൂ. സാധാരണക്കാർക്ക് വിമാനമാർഗം എത്താൻ കഴിയാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തിൽ മീറ്റ് നീട്ടിവെക്കണമെന്നാവശ്യം ഉയർന്നിരുന്നു. എന്നാൽ, വ്യാഴാഴ്ചതന്നെ മീറ്റ് തുടങ്ങാനാണ് അധികൃതരുെട തീരുമാനം. സമയത്ത് എത്തിയാൽ തന്നെ യാത്രാക്ഷീണം തീരുംമുമ്പ് ജില്ല മീറ്റിൽ മത്സരിക്കണം. ഇത് പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയും പരിശീലകർക്കുണ്ട്. ദേശീയ മീറ്റിൽ പെങ്കടുക്കുന്ന കുറച്ചുകുട്ടികൾക്ക് മാത്രമാണ് ബുധനാഴ്ച മത്സരമുള്ളതെന്ന് ജില്ല അധികൃതർ പറയുന്നു. ഇവർക്കായി പിന്നീട് സെലക്ഷൻ ട്രയൽ നടത്തി സംസ്ഥാന മീറ്റിൽ മത്സരിക്കാൻ സൗകര്യം ഒരുക്കും. മറ്റുള്ളവർ നേരേത്ത മടങ്ങിയെന്നും ഇവർ പറയുന്നു. എന്നാൽ, ഒരുവിഭാഗം പരിശീലകൾ ഈ നിലപാട് താരങ്ങൾക്ക് തിരിച്ചടിയാണെന്ന് പരാതിപ്പെടുന്നു. മാണി സി. കാപ്പൻ എം.എൽ.എ (ചെയർ), വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. അജിതാകുമാരി (ജന. കൺ) എന്നിവർ ഭാരവാഹികളായ സംഘാടകസമിതിയെയും വിവിധ കമ്മിറ്റിക‌ളുടെ കൺവീനർമാരെയും യോഗം തെരഞ്ഞെടുത്തു. ഷിബുമോൻ ജോർജ‌് (പബ്ലിസിറ്റി കമ്മിറ്റി), സജിമോൻ (പ്രോഗ്രാം), വി.കെ. ഷിബു (ഗ്രൗണ്ട‌് ആൻഡ് എക്യൂപ‌്മൻെറ്), കെ.ജെ. പ്രസാദ‌് (ട്രോഫി), അനിത സുശീൽ (റിസപ‌്ഷൻ), കെ. രാജ‌്കുമാർ (ഭക്ഷണം), കെ.എസ‌്. അനിൽകുമാർ (സ‌്റ്റേജ‌്, പന്തൽ, ലൈറ്റ‌് ആൻഡ് സൗണ്ട‌്), ബിജോ ജോസഫ‌് (സെറിമണി), അനൂപ‌് സി. മറ്റം (ലോ ആൻഡ് ഓർഡർ), ഷെർലി ചാക്കോ (വെൽഫെയർ) എന്നിവരാണ‌് കൺവീനർമാർ. പാലാ എം.ജി.എച്ച‌്.എസ‌്.എസിൽ ചേർന്ന സംഘാടകസമിതി രൂപവത്കരണ യോഗം ജില്ല പഞ്ചായത്ത‌് പ്രസിഡൻറ് സെബാസ‌്റ്റ്യൻ കുളത്തുങ്കൽ ഉദ‌്ഘാടനം ചെയ‌്തു. നഗരസഭ ചെയർപേഴ‌്സൻ ബിജി ജോജോ അധ്യക്ഷത വഹിച്ചു. മത്സര നടത്തിപ്പ‌് സംബന്ധിച്ച‌് ജില്ല സ‌്പോർട‌്സ‌് കൗൺസിൽ സെക്രട്ടറി സജിമോൻ യോഗത്തിൽ വിശദീകരിച്ചു. തുടർവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റർ കെ.ജെ. പ്രസാദ‌്, നഗരസഭ കൗൺസിലർ റോയി ഫ്രാൻസിസ‌്, പി.ബി. കുരുവിള, പ്രിൻസിപ്പൽ വിഷ‌്ണുകുമാർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടർ കെ. അജിതാകുമാരി സ്വാഗതവും ഡി.ഇ.ഒ പി.കെ. ഹരിദാസ‌് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.