നബിദിനാഘോഷത്തിനു തുടക്കം

കൂട്ടിക്കൽ: കൂട്ടിക്കൽ മുസ്ലിം ജമാഅത്തിൻെറയും നബിദിനാഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള നബിദിനാഘോഷത്ത ിനു തുടക്കമായി. ജമാഅത്ത് പ്രസിഡൻറ് അയ്യൂബ് ഖാൻ കാസിം പതാക ഉയർത്തി. മദ്റസ പി.ടി.എ പ്രസിഡൻറ് ഷെഫിൻ ഖാദർ അധ്യക്ഷതവഹിച്ചു. ഇമാം ഷിഹാബുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ഷാൻ പി. ഖാദർ, ഷാഹുൽ പാറക്കൽ, അബ്ദുൽ റസാഖ് മൗലവി, അബ്ദുൽ സലാം, അബ്ദുൽ റഷീദ്, അബ്ദുൽ അസീസ്, കെ.എച്ച്. തൗഫീക്, കെ. ഇസ്മായിൽ, പി.ഇ. നിയാസ് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വൈകീട്ട് 7.30ന് പൊതുസമ്മേളനം ചീഫ് ഇമാം പി.കെ. സുബൈർ മൗലവി ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ശാസ്ത്രം വളരുന്നു ഖുർആൻ വഴികാട്ടുന്നു' വിഷയത്തിൽ ഷാഫി മൗലവി കായംകുളം പ്രഭാഷണം നടത്തും. ചൊവ്വാഴ്ച സന്താന പരിപാലനം വിഷയത്തിൽ മൗദൂൻ ഹുദവിയും ബുധനാഴ്ച 'ഇസ്ലാം നീറും മനസ്സിനു ശാന്തി' വിഷയത്തിൽ ഷെമീർ ദാരിമി കൊല്ലവും വ്യാഴാഴ്ച 'പ്രതിസന്ധിക്ക് പരിഹാരം പ്രവാചക പാത വിഷയത്തിൽ' സിറാജുദ്ദീൻ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.