വിശ്വാസ സംരക്ഷണ ചങ്ങലയിൽ പ്രതിഷേധമിരമ്പി; ആയിരക്കണക്കിന്​ വിശ്വാസികൾ കണ്ണികളായി

കോട്ടയം: യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാനും നീതിനിഷേധങ്ങൾക്കുമെതിരെ മണര്‍കാട് സൻെറ് മേരീസ ് യാക്കോബായ സുറിയാനി കത്തീഡ്രലിൽനിന്ന് കോട്ടയം ഗാന്ധിസ്ക്വയറിലേക്ക് നടത്തിയ വിശ്വാസ സംരക്ഷണ ചങ്ങലയിൽ ആയിരക്കണക്കിന് വിശ്വാസികൾ കണ്ണികളായി. ഞായറാഴ്ച വൈകീട്ട് മൂന്നിന് മണർകാട് കത്തീഡ്രൽ മദ്ബഹയിൽനിന്ന് ധൂപപ്രാര്‍ഥനക്കുശേഷം മെത്രാപ്പോലീത്താമാരായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, കെ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ തുടങ്ങിയവര്‍ ആദ്യ കണ്ണികളായി. പിന്നീട് കത്തീഡ്രൽ മുതൽ മണർകാട് കവലവരെ റോഡിൻെറ പടിഞ്ഞാറുവശത്തും കെ.കെ റോഡിൽ ഇടതുവശവും ചേർന്നാണ് പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭദ്രാസനത്തിലെ ആബാലവൃദ്ധം ജനങ്ങളും ചങ്ങലയിൽ അണിനിരന്നു. വിശ്വാസച്ചങ്ങല തീർത്തതോടെ കത്തീഡ്രല്‍ സഹവികാരി കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വിശ്വാസികൾ അത് ആവേശത്തോടെ ഏറ്റുെചാല്ലി. ആളുകൾ ഒഴുകിയെത്തിയതോടെ സമാപന സ്ഥലമായ ഗാന്ധിസ്ക്വയർ മുതൽ സെൻട്രൽ ജങ്ഷൻ വരെയുള്ള ഭാഗത്ത് വിശ്വാസികൾ രണ്ടുവരിയായിട്ടാണ് ചങ്ങലയിൽ ൈകകോർത്തത്. 10 കിലോമീറ്ററർ ദൂരത്തിൽ തീർത്ത ചങ്ങലക്കായി ആദ്യം ട്രയലും നടത്തിയിരുന്നു. വിശ്വാസ പ്രഖ്യാപനത്തിനുശേഷം മണര്‍കാട് പള്ളി, മണര്‍കാട് കവല, വടവാതൂര്‍ അപ്രേം കുരിശുപള്ളി, കളത്തിപ്പടി, കഞ്ഞിക്കുഴി, കോട്ടയം ഗാന്ധിസ്‌ക്വയര്‍ തുടങ്ങിയ പ്രധാന കേന്ദ്രത്തില്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങൾ നടത്തി. സഭയിലെ ആത്മീയ സംഘടനകളായ പ്രാര്‍ഥനായോഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം വനിതസമാജം, യൂത്ത് അസോസിയേഷന്‍, കേഫാ, സൻെറ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യ, പ്രാര്‍ഥനസമാജം, ശുശ്രൂഷകസംഘം, വയോജനസംഘം, ഹെയില്‍മേരി ലീഗ് എന്നീ സംഘടന പ്രവര്‍ത്തകരും വിശ്വാസികളും അഭ്യുദയകാംക്ഷികളും ചങ്ങലയിലെ കണ്ണികളായി. ഇതര വിഭാഗങ്ങളിൽപെട്ട വിശ്വാസികളും ചങ്ങലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ കേന്ദ്രങ്ങളില്‍ എത്തി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും വളൻറിയർമാരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.