ശിശുദിനാഘോഷ കലാമത്സരങ്ങൾ

കോട്ടയം: ജില്ല ഭരണകൂടത്തിൻെറ സഹകരണത്തോടെ ജവഹർ ബാലഭവൻ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ശിശുദിനാഘോഷ കലാ മത്സരങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലഭവൻ ചെയർമാൻ ടി. ശശികുമാർ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫ. മാടവന ബാലകൃഷ്ണപിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ വി. ജയകുമാർ, നന്ത്യാട് ബഷീർ എന്നിവർ സംസാരിച്ചു. തുടർന്ന് പെയിൻറിങ് മത്സരങ്ങൾ നടന്നു. ഈമാസം 14ന് കോട്ടയം നഗരത്തിൽ നടക്കുന്ന വർണാഭമായ ശിശുദിന റാലിയോടെ ആഘോഷങ്ങൾ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.