കാലത്തെ അതിജീവിക്കുന്ന രചനകൾ എഴുത്തുകാർ നേരിടുന്ന വെല്ലുവിളി -വി.ജെ. ജയിംസ്​

കോട്ടയം: കാലത്തെ അതിജീവിക്കുന്ന രചനകൾ നിർവഹിക്കുകയാണ് എഴുത്തുകാരൻ നേരിടുന്ന വെല്ലുവിളിയെന്നും ഉദാത്തകൃതികൾ സനാതന മൂല്യദർശനം പകരുന്നവയാകണമെന്നും വയലാർ അവാർഡ് ജേതാവ് വി.ജെ. ജയിംസ്. ദർശന അന്താരാഷ്ട്ര പുസ്തകമേളയിൽ എഴുത്തുകാരൻെറ മൂല്യസങ്കൽപം എന്ന വിഷയത്തിൽ ഷാജി ജേക്കബുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥാകൃത്ത് അയ്മനം ജോൺ അധ്യക്ഷതവഹിച്ചു. ഷാജി ചെന്നൈ എഴുതിയ സിനിമ പ്രാന്തിൻെറ 40 വർഷങ്ങൾ പുസ്തകം ചലച്ചിത്ര സംവിധായകനും നടനുമായ ജോണി ആൻറണി പ്രകാശിപ്പിച്ചു. വി.ജെ. ജയിംസ് ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. പോൾ മണലിൽ, ഷാജി ചെന്നൈ, ഷാജി ജേക്കബ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലോത്സവവും ശിൽപശാലയും ചലച്ചിത്രതാരം അഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു. റായ്പൂർ എൻ.എച്ച്. ഗോയൽ ഫിനിഷിങ് സ്കൂൾ ഡയറക്ടർ നീത നടരാജ്, എബ്രഹാം കുര്യൻ എന്നിവർ നേതൃത്വം നൽകി. കിഡ്സ് ഫെസ്റ്റും എൽ.കെ.ജി- യു.കെ.ജി- എൽ.പി- യു.പി കുട്ടികൾക്കുള്ള മത്സരങ്ങളും നടന്നു. മേളയിൽ ചൊവ്വാഴ്ച പ്രസിദ്ധ ടിബറ്റൻ കവി തെൻസിൻ സുന്ത്യയും വെള്ളിയാഴ്ച പ്രസിദ്ധ ഇന്ത്യോ-ആംഗ്ലിക്കൻ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠനും സംവാദത്തിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10ന് കാവ്യസദസ്സ്. ഉച്ചക്ക് രണ്ടിന് അക്ഷര സ്ത്രീ സാഹിത്യോത്സവം ഡോ. ലീല ഗോപീകൃഷ്ണ ഉദ്ഘാടനം ചെയ്യും. അഞ്ചിന് ചലച്ചിത്ര നടൻ വി.കെ. ശ്രീരാമനുമായി വേറിട്ട കാഴ്ചകൾ നേരിട്ട അനുഭവങ്ങൾ മുഖാമുഖം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.