ദുരന്തനിവാരണം; നോഡല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു

പത്തനംതിട്ട: ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാര്‍ക്കായി കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന ്നു. രണ്ടാഴ്ചക്കുള്ളില്‍ എല്ലാവരും ഡിസാസ്റ്റര്‍ മാനേജ്മൻെറ് പ്ലാന്‍ തയാറാക്കി നല്‍കണമെന്ന് കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലയെന്ന നിലയില്‍ വിശദമായ പ്ലാനും പരിഹാരമാര്‍ഗങ്ങളും എല്ലാ വകുപ്പുകളും തയാറാക്കി െവക്കേണ്ടത് ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാറാണി, ഹാസാഡ് അനലിസ്റ്റ് ഗോപിക, ഡോ. സജിത് എന്നിവര്‍ പങ്കെടുത്തു. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് ഹിയറിങ് മാറ്റിെവച്ചു പത്തനംതിട്ട: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ നിയമപരമായ രക്ഷാകര്‍തൃത്വം നിശ്ചയിക്കുന്നതിന് വ്യാഴാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടത്താനിരുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് ഹിയറിങ് 13ലേക്ക് മാറ്റിെവച്ചു. സമയക്രമത്തില്‍ മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.