കൊടിക്കൂറ സമർപ്പണം

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിനും ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്ത ിക മഹോത്സവത്തിനുള്ള കൊടിക്കൂറയുടെ സമർപ്പണം നടന്നു. വൈക്കം മടിയത്തറ വിശ്വകീർത്തിയിൽ എ.എം. വിജയനാണ് ഇരുക്ഷേത്രങ്ങളിലും വഴിപാടായി കൊടിക്കൂറകൾ സമർപ്പിച്ചത്. ആചാരപ്രകാരം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ കൊടിക്കൂറ ഏറ്റുവാങ്ങി കൊടിയേറ്റുമായി ബന്ധപ്പെട്ട അടുത്ത ചടങ്ങുകൾക്കായി അവകാശിയായ കിഴക്കിനേടത്ത് ഇല്ലത്ത് ശങ്കരൻ മൂസതിന് കൈമാറി. ഉദയനാപുരം ക്ഷേത്രത്തിൻെറ കിഴക്കേ ഗോപുരനടയിൽ എത്തിച്ച കൊടിക്കൂറ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം, അനന്തര നടപടിക്കായി വാതുക്കോടില്ലത്ത് ശങ്കരൻ നമ്പൂതിരി കൊടികൂറ ഏറ്റുവാങ്ങി. ചടങ്ങുകളിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ, ഉദയനാപുരം സബ് ഗ്രൂപ് ഓഫിസർ കെ.ആർ. വിജയകുമാർ, അക്കൗണ്ടൻറ് എ.പി. അശോകൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.