തെരഞ്ഞെടുപ്പ് കമീഷന് എൻ.എസ്.എസി​െൻറ വക്കീൽ നോട്ടീസ്

തെരഞ്ഞെടുപ്പ് കമീഷന് എൻ.എസ്.എസിൻെറ വക്കീൽ നോട്ടീസ് ചങ്ങനാശ്ശേരി: ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് വർഗീയമായ പ്രവർത ്തനം നടത്തുന്നെന്ന ധാരണ പരത്തുന്ന രീതിയിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നടത്തിയ പരാമർശത്തിനെതിരെ എൻ.എസ്.എസ് വക്കീൽ നോട്ടീസയച്ചു. പ്രസ്താവന പിൻവലിച്ച് നിരുപാധികം കേരള സമൂഹത്തിൻെറ മുന്നിൽ ഖേദം പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കുവേണ്ടി അഡ്വ. ആർ.ടി. പ്രദീപ് മുഖേന അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. കേരളത്തിലെ പല ജാതി-മത സംഘടനകളും തെരഞ്ഞെടുപ്പുകളിൽ വോട്ട് പിടിക്കുന്നുണ്ടെന്നു പറഞ്ഞ മീണ, എൻ.എസ്.എസിൻെറ പേരെടുത്തു പരാമർശിച്ചു. എൻ.എസ്.എസ് എന്തുകൊണ്ടാണ് സമദൂരത്തിൽനിന്ന് ശരിദൂരത്തിലേക്ക് പോയത്. സമദൂരം അല്ലേ ശരിയായിട്ടുള്ളത് എന്നും ചോദിച്ചിരുന്നു. സ്വതന്ത്ര സംഘടന എന്ന നിലയിൽ എന്ത് സമീപനം സ്വീകരിക്കുന്നതിനും എൻ.എസ്.എസിന് സ്വാതന്ത്ര്യം ഉണ്ട്. ജാതീയതയും ഉച്ചനീചത്വവും മാറ്റി ജനങ്ങളെ ഒന്നായികണ്ട് ജാതിരഹിത സമൂഹം വളർത്താനുള്ള ശ്രമമാണ് എല്ലാക്കാലത്തും എൻ.എസ്.എസ് നടത്തിയിട്ടുള്ളത്. കേരളം ഇന്ന് എല്ലാ രംഗത്തും കൈവരിച്ച പുരോഗതിയിൽ എൻ.എസ്.എസിനും പങ്കുണ്ട്. ആ ചരിത്രം മനസ്സിലാക്കാതെയാണ് തികച്ചും നിരുത്തരവാദപരമായി എൻ.എസ്.എസിന് വർഗീയതയുടെ നിറച്ചാർത്ത് കൽപിച്ചു നൽകിയത്. വിശ്വാസ സംരക്ഷണ കാര്യത്തിലും ക്ഷേത്ര ആരാധനയുടെ കാര്യത്തിലും ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് എൻ.എസ്.എസിന് പ്രതിഷേധമുണ്ട്. സർക്കാറിനോടുള്ള പ്രതിഷേധ കാര്യങ്ങൾ എൻ.എസ്.എസ് അക്കമിട്ട് നേരേത്ത പറയുകയും ചെയ്തിരുന്നെന്നും നോട്ടീസിലുണ്ട്. തെരഞ്ഞെടുപ്പിനുശേഷം തിങ്കളാഴ്ച വൈകീട്ടോടെയാണ് വക്കീൽ നോട്ടീസ് അയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.