കെ.എസ്​.ആർ.ടി.സി ബസ്​ നിയന്ത്രണംവിട്ടു

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് നിരവധിപേർക്ക് നിസ്സാര പരിക്കേറ്റു. ക ൊട്ടാരക്കര- ദിണ്ഡുകല്‍ ദേശീയപാതയില്‍ മരുതുമൂട്ടില്‍ ശനിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. തേക്കടിയില്‍നിന്ന് എറണാകുളത്തേക്കുപോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്. മുന്നിൽപോയ കാര്‍ ബ്രേക്കിട്ടതോടെ നിന്ത്രണംവിട്ട ബസ് വശത്തേക്കു നീങ്ങിയെങ്കിലും ഡ്രൈവറുടെ ശ്രമത്താൽ താഴ്ചയിലേക്ക് പതിച്ചില്ല. അടുത്തിടെ മറ്റൊരുബസും ഇവിടെ അപടത്തിൽപെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.