കുടുംബ്രശ്രീക്കെതിരെ യു.ഡി.എഫ്-ബി.ജെ.പി രാഷ്​ട്രീയനാടകം -എൽ.ഡി.എഫ്

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് നടത്തിപ്പിൽ ക്രമക്കേടാണെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയു ം നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടിന് അടിത്തറ പാകാൻ ഇക്കൂട്ടർ അഴിമതിയുടെ പേരിൽ പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, കെ. ബാലചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി. മോഹൻ റാം, പി. പ്രജിത്, മോഹൻ കുമാർ പൂഴിക്കുന്നേൽ, ജയശ്രീ, ബിന്ദു സന്തോഷ് എന്നിവർ പങ്കെടുത്തു. റോഡുകളുടെ പട്ടിക മുണ്ടക്കയം: ഗ്രാമപഞ്ചായത്തില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യേണ്ട റോഡുകള്‍, നടപ്പാതകള്‍ എന്നിവയുടെ പട്ടിക പഞ്ചായത്ത് നോട്ടീസില്‍ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു. ശിവപുരാണയജ്ഞം കാഞ്ഞിരപ്പള്ളി: ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഒക്ടോബർ 30 മുതൽ നവംബർ പത്തുവരെ ശിവപുരാണയജ്ഞം നടത്തും. 30ന് മൂന്നിന് ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനര് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.