സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്

നെടുംകുന്നം: നിയന്ത്രണംവിട്ട സ്‌കൂട്ടർ വളവിൽ തെന്നിമറിഞ്ഞ് യാത്രക്കാരന് പരിക്ക്. മണ്ണടിശാല മുട്ടുവേലീൽ മൈക്കിൾ ചാർളിക്കാണ് (63) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരക്ക് കറുകച്ചാൽ-മണിമല റോഡിൽ നെടുമണ്ണിക്ക് സമീപം മണമേൽപ്പടിയിലായിരുന്നു അപകടം. മഴയത്ത് വളവ് തിരിയുമ്പോൾ സ്‌കൂട്ടർ തെന്നി മറിയുകയായിരുന്നു. കൈകാലുകൾക്ക് സാരമായി പരിക്കേറ്റ മൈക്കിളിനെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോഗോ പ്രകാശനം കറുകച്ചാൽ: ഉപജില്ല സ്‌കൂൾ കലോത്സവം 26, 28, 29, 30 തീയതികളിൽ കാനം സി.എം.എസ് ഹൈസ്‌കൂളിൽ നടക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. റസീന ലോഗോ പ്രകാശനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോൺസൺ അലക്‌സാണ്ടർ, പ്രഥമാധ്യാപിക മേരിക്കുട്ടി ജോസഫ്, പി.ടി.എ പ്രസിഡൻറ് ഷിബു വർഗീസ്, അനിൽ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.