എരുമേലി: ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കും -കലക്ടർ

എരുമേലി: ശബരിമല തീർഥാടനകാലത്ത് എരുമേലിയിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുമെന്ന് കലക്ടർ പി.കെ. സുധീർ ബാബു. തീ ർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ നടപ്പാക്കേണ്ട മുന്നൊരുക്കം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിനു തീർഥാടകരെത്തുന്ന എരുമേലിയിൽ മാലിന്യമാണ് പ്രധാന പ്രശ്നം. ഇവിടെ ശുചിത്വം ഉറപ്പാക്കണം. എരുമേലിയിലെ സ്വീവേജ് ട്രീറ്റ്മൻെറ് പ്ലാൻറ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം, ശുചിത്വ മിഷൻ, പൊല്യൂഷൻ കൺട്രോൾ വകുപ്പുകളുടെ സാന്നിധ്യം എരുമേലിയിലുണ്ടാകും. രാസസിന്ദൂരത്തിൻെറയോ രാസപദാർഥങ്ങളുടെയോ ഉപയോഗം പാടില്ല. പകരം ജൈവസിന്ദൂരം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിൻെറ ഉടമസ്ഥതയിലുള്ള പൊതുശുചിമുറി നിർമാണം കൃത്യമാണോയെന്ന് പരിശോധിക്കണം. സ്വീവേജ് ട്രീറ്റ്മൻെറ് പ്ലാൻറിൻെറ പ്രവർത്തനവും നവംബർ അഞ്ചിനകം തീർക്കണം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ശൗചാലയങ്ങളുടെ ശേഷി പരിശോധിക്കും. ഇവയുടെ ഔട്ട്ലറ്റ് പൊതുസ്ഥലത്തേക്കാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണത്തിൽ കൂടുതലുള്ള ശൗചാലയങ്ങൾക്ക് ട്രീറ്റ്മൻെറ് പ്ലാൻറ് വേണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാർ പറഞ്ഞു. ജമാഅത്തിൻെറ ഉടമസ്ഥതയിൽ 40 ശൗചാലയമുണ്ടെന്നും ഇവിടെ താൽക്കാലിക സ്വീവേജ് ട്രീറ്റ്മൻെറ് പ്ലാൻറിൻെറ പ്രവർത്തനമുണ്ടാകുമെന്നും ജമാഅത്ത് പ്രസിഡൻറ് അഡ്വ. പി.എച്ച്. ഷാജഹാൻ അറിയിച്ചു. ദേവസ്വം ബോർഡിൻെറ ഉടമസ്ഥതയിലുള്ള കുളിക്കടവിനു സമീപത്തെ ഷവറിൽ തീർഥാടകർ കുളിക്കുമ്പോഴുണ്ടാകുന്ന മലിനജലം ശുചീകരിച്ച് തോട്ടിലേക്ക് ഒഴുക്കാൻ സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം സംവിധാനം ഏർപ്പെടുത്തും. ഇവയുടെ ലഭ്യത ഉറപ്പാക്കും. ടോയ്ലറ്റുകളിലും വലിയ തോട്ടിലും ഷാമ്പൂ കവറുകൾ കുമിയാൻ കാരണമായതോടെ ഇവിടങ്ങളിൽ ഷാമ്പൂ കിയോസ്കുകൾ സ്ഥാപിക്കണമെന്നും യോഗം വിലയിരുത്തി. ആർ.ടി.ഒ അനിൽ ഉമ്മൻ, തഹസിൽദാർ ജി. അജിത്കുമാർ, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ഫിലിപ്പ് ജോസഫ്, ഹരിത കേരളം ജില്ല കോഓഡിനേറ്റർ പി. രമേഷ് എന്നിവരും പങ്കെടുത്തു. വൈദ്യുതി പോസ്റ്റ് വീണ് കാൽനടക്കാരന് പരിക്ക് മുണ്ടക്കയം: കാറിടിച്ച് മറിഞ്ഞ വൈദ്യുതി പോസ്റ്റ് വീണ് കാൽനടക്കാരന് പരിക്ക്. കോരുത്തോട് പള്ളിപ്പടി പുളിന്താനം അപ്പച്ചനാണ് (55) അപകടത്തിൽ ഗുരുതര പരിക്കേറ്റത്. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ 31ാം മൈലിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപ്പച്ചൻെറ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് പിന്നീട് കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.