വീട്ടുകാരെ വെട്ടിവീഴ്ത്തി കവർച്ച: പ്രതികൾക്ക് പത്ത് വർഷം കഠിന തടവ്​

കോട്ടയം: അയർക്കുന്നത്ത് വീട്ടുകാരെ വെട്ടിവീഴ്ത്തി കവർച്ച നടത്തിയ കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും. തമിഴ്നാട് ശിവഗംഗ ശെൽവരാജ് (50), രാമനാട് ചിക്കൽ മദിനനഗർ രാജ്കുമാർ (22) എന്നിവരെയാണ് കോട്ടയം അഡീഷനൽ സെഷൻസ് (സ്പെഷൽ) കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. പിഴ അടച്ചില്ലങ്കിൽ ആറുമാസം തടവ് കൂടുതൽ അനുഭവിക്കണം. കതക് തകർത്ത് വീടിനകത്ത് മോഷ്ടാക്കൾ കടക്കുകയായിരുന്നു. ഇതിനിടെ ശബ്ദംകേട്ടുണർന്ന വീട്ടുകാരെ ഇവർ വെട്ടിവീഴ്ത്തുകയായിരുന്നു. നാലുപേർക്ക് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റു. േപ്രാസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ. ജിതേഷ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.