സഹോദയ പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം

കാഞ്ഞിരപ്പള്ളി: കോട്ടയം സഹോദയയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു. സൻെറ് ആൻറണീസ് പബ്ലിക് സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ തിരുവനന്തപുരം റീജനല്‍ ഓഫിസര്‍ സചിന്‍ താക്കൂര്‍ ക്ലാസ് നയിച്ചു. റൂബിള്‍രാജ് നാഷനല്‍ എജുക്കേഷന്‍ പോളിസിയെക്കുറിച്ച്‌ വിശകലനം നടത്തി. സഹോദയ പ്രസിഡൻറ് ബെന്നി ജോര്‍ജ്, സെക്രട്ടറി ഫാ. ഷിജു പാറത്താനം, ട്രഷറര്‍ ഫ്രാങ്ക്ളിന്‍ മാത്യു, ഫാ. സണ്ണി കുരുവിള, ഫാ. മനു കെ. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. അദാലത് ചങ്ങനാശ്ശേരി: ജോയൻറ് ആര്‍.ടി ഓഫിസിൽ കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ അദാലത് ഈമാസം 29ന് നടക്കും. കഴിഞ്ഞ ജൂലൈ 31നു മുമ്പ് ഓഫിസില്‍ സമര്‍പ്പിച്ചതും തീര്‍പ്പാകാതെ കിടക്കുന്നതും ഓഡിറ്റ് തടസ്സങ്ങളില്ലാത്ത ഫയലുകള്‍ പരിഗണിക്കും. ഈമാസം 25വരെ അപേക്ഷ സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.