വിദ്യാർഥി ദിനാചരണം വ്യത്യസ്തമാക്കി ചങ്ങനാശ്ശേരി ഹെവൻസ് പ്രീസ്കൂൾ

ചങ്ങനാശ്ശേരി: പ്രായംചെന്ന പഠിതാക്കളെ ആദരിച്ച് ചങ്ങനാശ്ശേരി ഹെവൻസ് പ്രീ സ്കൂളിൻെറ ലോക വിദ്യാർഥി ദിനാചരണം. ജീവ ിതസാഹചര്യങ്ങളാൽ പഠനം പൂർത്തിയാക്കാനാകാതെ തുല്യതാപരീക്ഷ വിജയിച്ച് പ്ലസ് ടുവിന് പഠിക്കുന്ന 60ന് മുകളിൽ പ്രായമായ വിദ്യാർഥികളെ ആദരിച്ചു. ബാങ്ക് ഓഫ് ബറോഡ ചെന്നിത്തല ശാഖയിൽ ജീവനക്കാരനായ വിജയകുമാർ, ചങ്ങനാശ്ശേരി സ്വദേശിയും പ്രവാസിയുമായിരുന്ന ഷാജഹാൻ എന്നിവരെയാണ് ഹെവൻസ് പ്രീ സ്കൂൾ വിദ്യാർഥികൾ ആദരിച്ചത്. ഹെവൻസ് പ്രിൻസിപ്പൽ നസിയ അനീസ്, അഡ്മിനിസ്ട്രേറ്റർ ശാക്കിർ ഹുസൈൻ, പ്രീസ്കൂൾ പ്രോഗ്രാം കോഓഡിനേറ്റർ റിള, റഷീദ, ജുമാന, ഷാക്കിറ, അലിഫത്ത്, താഹിറ, ബീമ, റഷീദ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.