പിണറായി സർക്കാർ യാഥാർഥ്യങ്ങൾ ബോധപൂർവം മറച്ചുവെക്കുന്നു -മുല്ലപ്പള്ളി

കോന്നി: വരാൻപോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം തന്നെയാകും പ്രധാന ചർച്ച വിഷയമെന്ന് കെ.പി.സി.സി പ്രസ ിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫിൻെറ കോന്നി നിയോജകമണ്ഡലം കൺെവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. പല യാഥാർഥ്യങ്ങളും ബോധപൂർവം മറച്ചുവെച്ചാണ് മുന്നോട്ടുപോകുന്നത്. കോന്നിയുൾെപ്പടെ നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ട്. ഇതിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.