മൂഴിയാർ ഡാമി​െൻറ ഷട്ടറുകൾ തുറന്നേക്കും

മൂഴിയാർ ഡാമിൻെറ ഷട്ടറുകൾ തുറന്നേക്കും പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ മൂഴിയാർ ഡാമിൻെറ പര മാവധി ജലനിരപ്പായ 192.63 മീറ്റർ എത്തുന്ന മുറക്ക് മൂന്ന് ഷട്ടറുകൾ 15 സൻെറീമീറ്റർ വീതം ഉയർത്തി 26 ക്യൂമെക്സ് എന്ന നിരക്കിൽ അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടേണ്ട സാഹചര്യമുള്ളതായി കക്കാട് ഡാം സേഫ്റ്റി വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിൻെറയും തീരത്തുള്ളവർ പ്രത്യേകിച്ച് ആങ്ങമൂഴി, സീതത്തോട്, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും മുൻകരുതൽ സ്വീകരിക്കണമെന്ന് കലക്ടർ പി.ബി. നൂഹ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.