കോന്നിയിൽ കാര്യങ്ങൾ മാറിമറിഞ്ഞതിനു​ പിന്നിൽ എൻ.എസ്​.എസ്​ നിലപാട്​

പത്തനംതിട്ട: അടൂർ പ്രകാശിൻെറ നോമിനിയായ റോബിൻ പീറ്റർ ഏറക്കുറെ സീറ്റ് ഉറപ്പിച്ച കോന്നിയിൽ കാര്യങ്ങൾ മാറിമറ ിഞ്ഞത് എൻ.എസ്.എസ് നിലപാട് മൂലം. അരൂരിൽ വെള്ളാപ്പള്ളിക്ക് താൽപര്യമുള്ളയാളെ യു.ഡി.എഫ് സ്ഥാനാർഥിയാക്കാൻ തുനിഞ്ഞ സാഹചര്യത്തിൽ കോന്നിയിലെ തങ്ങളുടെ താൽപര്യം എസ്.എസ്.എസ് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഏതുവിധവും റോബിൻ പീറ്ററെ വെട്ടാൻ കാത്തുനിന്ന ഡി.സി.സി നേതൃത്വത്തിന് ഇത് പിടിവള്ളിയായി. ഒടുവിൽ അടൂർ പ്രകാശിൻെറ സമ്മർദത്തിനു വഴങ്ങേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് സംസ്ഥാന നേതൃത്വവും മാറുകയായിരുന്നു. കോന്നിയിലെ ഇടതു സ്ഥാനാർഥിക്ക് എസ്.എൻ.ഡി.പിയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. ഇതും യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ എൻ.എസ്.എസിൻെറ സമ്മർദത്തിനു വഴങ്ങുന്നതിലേക്ക് നയിച്ചു. സി.പി.എം തീരുമാനിച്ച സ്ഥാനാർഥിക്കെതിരെ പാർട്ടിയിൽനിന്ന് തന്നെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കോന്നിയിൽ യു.ഡി.എഫിന് ജയസാധ്യത വർധിച്ചിട്ടുണ്ട്. അടൂർ പ്രകാശിനെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്ന് നിസ്സഹകരണം ഉണ്ടായാലും അതിനെ മറികടക്കാൻ യു.ഡി.എഫിൻെറ സ്ഥാനാർഥിക്ക് കഴിയും എന്ന വിലയിരുത്തലിൻെറ കൂടി അടിസ്ഥാനത്തിലാണ് തുടക്കത്തിൽ ഒഴിഞ്ഞുനിന്ന എൻ.എസ്.എസിൻെറ ഭാഗത്തുനിന്ന് അവസാന നിമിഷം നീക്കമുണ്ടായത്. ഐ ഗ്രൂപ്പിൽനിന്നുള്ള പഴകുളം മധുവിനു വേണ്ടിയും എൻ.എസ്.എസിൻെറ പിന്തുണ നേടാൻ ശ്രമം ഉണ്ടായിരുന്നു. എന്നാൽ, എ ഗ്രൂപ്പുകാരനായ പി. മോഹൻരാജിന് അനുകൂലമായ നിലപാടാണ് എൻ.എസ്.എസ് നേതൃത്വം സ്വീകരിച്ചത്. ഇതോടെയാണ് അരൂരിലെ കാര്യത്തിൽ പുനർവിചിന്തനം നടത്തേണ്ട സാഹചര്യം ഉണ്ടായത്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന സ്ഥിതി എത്തിയപ്പോഴാണ് അടൂർ പ്രകാശ് കോന്നിയിൽ അനുയായികളെ ഇറക്കി പരസ്യപ്രതിഷേധത്തിന് മുതിർന്നത്. എന്നാൽ, ഐ ഗ്രൂപ്പുകാരനാണെങ്കിലും എന്നും അടൂർ പ്രകാശിനുവേണ്ടി നിലകൊണ്ടിട്ടുള്ള ഉമ്മൻ ചാണ്ടിയും ഒടുവിൽ അടൂർ പ്രകാശിനെ കൈവിടുകയായിരുന്നു. റോബിൻ പീറ്ററിന് അടൂർ പ്രകാശ് നൽകിയിരുന്ന ഉറപ്പ് പാലിക്കാൻ കഴിയാത്ത സാഹചര്യം റോബിൻ പീറ്ററെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പാർട്ടി നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.