നിരോധനത്തിന്​ പുല്ലുവില; ഹൈറേഞ്ചിൽ ആനസവാരി തുടരുന്നു

തൊടുപുഴ: ഇടുക്കി ജില്ലയിലെ ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ല കലക്ടറും ശരിവെച്ച് ൈഹകോടത ിയും പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് ൈഹറേഞ്ച് മേഖലയിൽ പലയിടത്തും അനധികൃത ആനസവാരി. നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്ക് ഉപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് അനിമല്‍സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതുപ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് ആനസവാരി കേന്ദ്രങ്ങള്‍ക്ക് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ കത്ത് നല്‍കിയിരുന്നു. ഇതിൻെറ കാലാവധി ജൂലൈ മൂന്നിന് അവസാനിച്ചെങ്കിലും ആരും രേഖകള്‍ ഹാജരാക്കിയില്ല. ആർക്കും ഇത്തരത്തിൽ രജിസ്ട്രേഷൻ ഇല്ലെന്നതാണ് കാരണം. ഈ സാഹചര്യത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജൂലൈ 27ന് ഉത്തരവിറക്കിയത്. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററും തഹസില്‍ദാര്‍മാരും പരിശോധിച്ച് ആനസവാരി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ, മന്ത്രിതല ഇടപെടലിനെ തുടർന്ന് താൽക്കാലികമായി ആഗസ്റ്റ് 31ന് വീണ്ടും ആനസവാരി തുടങ്ങി. ഇതിനെതിരെ കേരള സ്‌റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗവും എസ്.പി.സി.എ സെക്രട്ടറിയുമായ എം.എന്‍. ജയചന്ദ്രന്‍ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നിരോധനം ശരിവെച്ചു. നിരോധനത്തിനെതിരെ നടത്തിപ്പുകാർ ഹൈകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാൻ കോടതി തയാറായില്ല. അതിനിടെയാണ് അനധികൃത പ്രവർത്തനം തുടരുന്നത്. വാളറയിലെ ഫാം ടൂറിസം, വാളറ മൂന്നാര്‍ സ്‌പൈസ്, കൊമ്പൻസ് പത്താംൈമൽ, അടിമാലി ഗ്രീന്‍ ഫീല്‍ഡ്, ഇരുട്ടുകാനത്തെ എലിഫൻറ് ക്യാമ്പ്, കൊരണ്ടിക്കാട്ടിലെ കര്‍മഗിരി എലിഫൻറ് പാര്‍ക്ക്, കുമളി ചക്കുപള്ളം വലിയപാറ പേര്‍ഷ്യന്‍ പാരഡൈസ്, കുമളി ലബ്ബക്കണ്ടത്തെ എലിഫൻറ് ക്യാമ്പ്, കുമളി ഒന്നാംമൈലിലെ ടസ്‌കര്‍ ട്രയല്‍, കുമളി അട്ടപ്പള്ളത്തെ എലിഫൻറ് ജങ്ഷന്‍ അടക്കം ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇവയിൽ ദേവികുളം താലൂക്കിലെ പല കേന്ദ്രങ്ങളും അനധികൃതമായി ഇപ്പോഴും പ്രവർത്തിക്കുന്നതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.