കുങ്ഫു-യോഗ സംസ്ഥാന ബ്ലാക്ബെല്‍റ്റ് ക്യാമ്പ് സമാപിച്ചു

ചങ്ങനാശ്ശേരി: മൂന്നു ദിവസമായി ഇത്തിത്താനം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്നുവന്ന കുങ്ഫു-യോഗ ഫെഡറേഷന്‍ കേരളയുടെ 30ാമത് സംസ്ഥാന ബ്ലാക്ബെല്‍റ്റ് ക്യാമ്പ് സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി 10 മുതല്‍ 60 വയസ്സുവരെയുള്ള 208 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഇവരില്‍ 48 പേര്‍ പെണ്‍കുട്ടികളായിരുന്നു. സമാപന സമ്മേളനം അഖിലേന്ത്യ കുങ്ഫു ഫെഡറേഷന്‍ പ്രസിഡൻറ് സി.എല്‍. ലാമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എം.ജി. ദിലീപ് അധ്യക്ഷത വഹിച്ചു. കുങ്ഫു ചീഫ് ഇന്‍സ്ട്രക്ടര്‍ വി.എന്‍. വിജയന്‍ വിജയികള്‍ക്ക് ബെല്‍റ്റും അസം സംസ്ഥാന കുങ്ഫു ചീഫ് രാജ്കുമാര്‍ സര്‍ട്ടിഫിക്കറ്റുകളും നാഗാലാന്‍ഡ് കുങ്ഫു ചീഫ് സൻെറോ അവേമി മെഡലുകളും വിതരണം ചെയ്തു. കുങ്ഫു-യോഗ പ്രദര്‍ശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.