ബസിൽ പരിശോധന: കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

പാലാ: അന്തർജില്ല പെർമിറ്റ് ബസ് പരിശോധയിൽ രണ്ടു പൊതികളിലായി സൂക്ഷിച്ച 20 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ച പാലാ ടൗൺ സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് പാണത്തൂർ-കോട്ടയം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രചെയ്ത കോട്ടയം കൈപ്പുഴ സ്വദേശി ജിനോ ചാക്കോയെ (25) പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബിനുവും സംഘവും ചേർന്ന് പിടികൂടിയത്. പ്രിവൻറിവ് ഓഫിസർമാരായ കെ.വി. അനീഷ്കുമാർ, സി. കണ്ണൻ, സിവിൽ എക്സൈസ് ഓഫിസർ മിഥുൻ മാത്യു, വനിത സിവിൽ എക്സൈസ് ഓഫിസർ എം.വി. ജയപ്രഭ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.