പ്രഥമ ചാമ്പ്യൻസ്​ ബോട്ട്​ ലീഗ്​: ഇനി പോരാട്ടം കോട്ടയത്ത്

കോട്ടയം: പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ രണ്ടാമത്തെ മത്സര പോരാട്ടത്തിന് കോട്ടയം ഒരുങ്ങുന്നു. സംസ്ഥാനത്തെ 12 ജലോത്സവങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന ലീഗിലെ ഒമ്പത് ചുണ്ടന്‍ വള്ളങ്ങൾ താഴത്തങ്ങാടിയില്‍ മീനച്ചിലാറ്റില്‍ ഈമാസം ഏഴിന് മാറ്റുരക്കും. ഓരോ മത്സരത്തിനും ഒന്നാംസ്ഥാനം നേടുന്ന വള്ളത്തിന് 10 പോയൻറും രണ്ടാംസ്ഥാനത്തിന് എട്ട് പോയൻറും മൂന്നു മുതല്‍ ഒമ്പതുവരെ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം ഏഴ് മുതല്‍ ഒരു പോയൻറുവരെയാണ് ലഭിക്കുക. ഇതിനുപുറമെ മത്സരത്തില്‍ ഏറ്റവും മികച്ച സമയംകുറിക്കുന്ന വള്ളത്തിന് അഞ്ച് പോയൻറ് ബോണസുണ്ട്. ഓരോ ജലോത്സവത്തിലെയും ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ, മൂന്നുലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്ന ക്രമത്തിലാണ് സമ്മാനത്തുക. പങ്കെടുക്കുന്ന മുഴുവൻ ടീമുകള്‍ക്കും നാലു ലക്ഷം രൂപ വീതം ബോണസുമുണ്ട്. ലീഗിലെ 12 മത്സരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ പോയൻറ് നിലയില്‍ മുന്നില്‍ എത്തുന്ന ടീമാണ് സി.ബി.എൽ കിരീടം സ്വന്തമാക്കുക. 25 ലക്ഷം രൂപയാണ് ഒന്നാംസമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും ലഭിക്കും. ആലപ്പുഴയില്‍ നടന്ന നെഹ്റുട്രോഫി ജലോത്സവത്തോടെ തുടക്കംകുറിച്ച സി.ബി.എൽ നവംബര്‍ 23ന് കൊല്ലത്ത് പ്രസിഡൻറ് ട്രോഫി ജലോത്സവത്തോടെയാണ് സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.