പാറ​േത്താട്​ പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം: കോൺഗ്രസ്​ അംഗങ്ങൾ തമ്മിൽ തർക്കം മുറുകുന്നു

പാറത്തോട്: പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിനായി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുറുകുന്നു. തര്‍ക്കത്തെ തുടര്‍ന്ന് നിലവിലെ പ്രസിഡൻറ് സ്ഥാനം ഒഴിയേെണ്ടന്നു കോണ്‍ഗ്രസ് ജില്ല നേതൃത്വം നിർദേശം നല്‍കി. നിലവിലെ പ്രസിഡൻറ് കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ ബിനു സജീവന് വ്യവസ്ഥപ്രകാരം കാലാവധി ജൂലൈ 17ന് അവസാനിച്ചിരുന്നു. എന്നാൽ, കരാര്‍ പാലിക്കാൻ ബിനു സജീവന്‍ നേതൃത്വത്തെ സമീപിച്ചെങ്കിലും അടുത്തത് ആര് എന്നത് തര്‍ക്കമാവുകയായിരുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജോര്‍ജ്കുട്ടി ആഗസ്തിയുടെ ഭാര്യകൂടിയായ കോണ്‍ഗ്രസ് അംഗം ഡയ്സി ജോര്‍ജുകുട്ടി, മറ്റൊരു കോണ്‍ഗ്രസ് അംഗം ഷേര്‍ളി തോമസ് എന്നിവരാണ് അവകാശവാദം ഉന്നയിക്കുന്നത്. ഒമ്പതുമാസം മുമ്പ് 24 മാസം കാലാവധി നിലവിലുള്ളപ്പോഴാണ് കേരള കോണ്‍ഗ്രസ് പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസിനായി മാറിക്കൊടുത്തത്. എന്നാല്‍, വനിതകള്‍ക്കായി സംവരണം ചെയ്ത പ്രസിഡൻറ് സ്ഥാനത്തിന് കോണ്‍ഗ്രസിലെ മൂന്നുപേരും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ ഡി.സി.സി നേതൃത്വം ഇടപെട്ട് പാര്‍ലമൻെററി പാര്‍ട്ടി അംഗങ്ങളുടെ രഹസ്യ വോട്ടടെുപ്പിലാണ് അന്ന് ബിനു സജീവന് സ്ഥാനം നല്‍കിയത്. ആദ്യ എട്ടുമാസം ബിനുവിനും 16 മാസം മറ്റു രണ്ടുപേര്‍ക്കുമായി വീതിച്ചുനല്‍കാനാണ് തീരുമാനം. എന്നാല്‍, ഇപ്പോള്‍ രണ്ടുപേര്‍ സ്ഥാനത്തിന് പിടിമുറുക്കിയതാണ് നേതാക്കളെ വെട്ടിലാക്കിയത്. കേരള കോണ്‍ഗ്രസ് നേതാവിൻെറ ഭാര്യ കൂടിയായ ഡെയ്സിക്ക് സ്ഥാനം നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ താൽപര്യം. എന്നാല്‍, കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നെത്തിയ ഷേര്‍ളിക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിൻെറ താൽപര്യം. തര്‍ക്കം മുറുകുന്നതോടെ ബിനു സജീവന് കാലാവധി നീട്ടിനൽകുമെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.