വൈക്കം പദ്​​മനാഭപിള്ളക്ക്​ ഗാന്ധിമന്ദിരത്തില്‍ സ്മാരകം

വൈക്കം: തിരുവിതാംകൂര്‍ സേനാധിപനായിരുന്ന വൈക്കം പദ്മനാഭപിള്ളക്ക് വൈക്കം ഗാന്ധിമന്ദരിത്തില്‍ നിർമിക്കുന്ന സ ്മാരകത്തിൻെറ ശിലാസ്ഥാപനം സി.കെ. ആശ എം.എൽ.എ നിര്‍വഹിച്ചു. പദ്മനാഭപിള്ള കുതിരപ്പുറത്ത് സവാരി ചെയ്തുവരുന്ന രംഗമാണ് സ്മാരകമായി നിർമിക്കുന്നത്. ഗാന്ധിസ്മൃതി ഭവന്‍ ട്രസ്റ്റിൻെറ നേതൃത്വത്തിലാണ് നിർമാണം. പ്രസിഡൻറ് ഏറ്റുമാനൂര്‍ രാധാകൃഷ്ണൻ, മാനേജിങ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ്, വൈസ് പ്രസിഡൻറ് പ്രഫ. പി. നാരായണൻ, രക്ഷാധികാരി ടി. ഷണ്‍മുഖൻ പിള്ള, രാധ ജി. നായർ, എസ്. നടരാജൻ, കെ.കെ. രാധാകൃഷ്ണൻ, അഡ്വ. പി.എസ്. നന്ദനൻ, കലാനിലയം ഗോവിന്ദന്‍കുട്ടി, പ്രഫ. എ. ശാന്ത, ഇന്ദിര ഭാസ്‌കർ, ശോഭ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.