കേരളത്തിലെ ഏക പെൺ ശിക്കാരി കുട്ടിയമ്മ യാത്രയായി

കാഞ്ഞിരപ്പള്ളി: കേരളത്തിലെ ഏക പെൺ ശിക്കാരി കാഞ്ഞിരപ്പള്ളി ആനക്കൽ വട്ടവയലിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ -87) നിര്യാതയായി. ഒരുകാലത്ത് കാടുവിറപ്പിച്ച പെൺ ശിക്കാരിയായിരുന്നു പാലാ ഇടമറ്റം, വട്ടവയലിൽ തൊമ്മച്ചൻെറയും ത്രേസ്യാമ്മയുടെയും ഇളയ മകളായ കുട്ടിയമ്മ. വനനിയമം കർശനമായതോടെ വേട്ട ഉപേക്ഷിച്ച കുട്ടിയമ്മക്ക് കൈവശമുണ്ടായിരുന്ന ഭൂമി സർക്കാറിന് വിട്ടുകൊടുത്തതിൻെറ പ്രതിഫലത്തിനായി പിന്നീട് വർഷങ്ങളോളം പോരാടേണ്ടിവന്നിരുന്നു. സഹോദരങ്ങളുടെ സഹായത്തിനായി കാടുകയറിയ കുട്ടിയമ്മയെ പതറാത്ത മനസ്സും പിഴക്കാത്ത ഉന്നവുമാണ് ചുരളിപെട്ടി എന്ന ഗ്രാമത്തിൻെറ നായികയാക്കിമാറ്റിയത്. തോക്കുമായി വനത്തിൽ കയറിയാൽ വെറുംൈകയോടെ തിരിച്ചുവരാറുണ്ടായിരുന്നില്ല. മ്ലാവും കാട്ടുപോത്തുമെല്ലാം ഉണക്കി ഇറച്ചിയായി നാട്ടിലെത്തിച്ച് വിൽപന നടത്തിരുന്നു. വേട്ടക്കിടയിൽ ഒരിക്കൽപോലും ആനയോ കടുവയൊ ഉന്നംെവച്ചിട്ടിെല്ലന്നും കുട്ടിയമ്മ പറയുമായിരുന്നു. ശ്രീലങ്കൻ സ്വദേശി തോമസിനെയാണ് വിവാഹം കഴിച്ചത്. വിവാഹാനന്തരം ചുരളിപ്പെട്ടിയിൽ കുടിലുകെട്ടി താമസം തുടങ്ങി. 1980ൽ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കർശനമാക്കിയത് ജീവിതം വഴിമുട്ടിച്ചു. ചിന്നാർ പ്രദേശം വന്യമൃഗ സങ്കേതമായി പ്രഖ്യാപിച്ചതോടെ വേട്ട നിർത്തേണ്ടിവന്നു. തുടർന്ന് കൃഷിയിലേക്ക് തിരിഞ്ഞു. കൈവശമുണ്ടായിരുന്ന 14 ഏക്കർ സ്ഥലത്ത് പച്ചക്കറിയും നെൽകൃഷിയും ചെയ്തായിരുന്നു ഉപജീവനം. 1984ൽ സ്വത്തുതർക്കം മൂലം ഭർത്താവുമായി പിരിഞ്ഞു. ആനയുടെ വഴിത്താരയായിരുന്ന ചുരുളിപെട്ടി എലഫൻറ് പ്രോജക്ടിൽ ഉൾപ്പെടുത്തിയതോടെ ഇവരുടെ 31.6 ഹെക്ടർ കൃഷിയിടം വനംവകുപ്പ് ഏറ്റെടുത്തു. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെത്തി കാഞ്ഞിരപ്പള്ളിക്കാരുടെ കുട്ടിയമ്മ ചേടത്തിയായി കഴിയുകയായിരുന്നു. രണ്ടുവർഷമായി മറവിരോഗം ബാധിച്ചിരുന്നു. കുറച്ചുമാസമായി പൂർണമായും കിടപ്പിലായിരുന്നു. മരണവാർത്ത അറിഞ്ഞ് നൂറുകണക്കിനാളുകളാണ് ആനക്കല്ലിലെ വീട്ടിലേക്ക് എത്തിയത്. മകന്‍: വി.ടി. തോമസ് (ബാബു, മാതാ ഓര്‍ഗാനിക്). മരുമകള്‍: ഷേര്‍ളി ജോസഫ് മഠത്തിപ്പറമ്പില്‍ (മറയൂര്‍). സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് കപ്പാടുള്ള വീട്ടില്‍നിന്ന് ആരംഭിച്ച് ആനക്കല്ല് സൻെറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍. നൗഷാദ് വെംബ്ലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.