​െവള്ളപ്പൊക്കം: അടിയന്തര സഹായം 10,000

കോട്ടയം: വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകളിൽ താമസിച്ചവർ, പ്രകൃതിക്ഷോഭത്തിൽ ഭാഗികമായും പൂർണമായും തകർന്ന വീ ടുകളിൽ കഴിഞ്ഞവർ, മുന്നറിയിപ്പിനെത്തുടർന്ന് വീടുവിട്ട് സർക്കാർ അംഗീകൃത ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ എന്നിവർക്കാണ് 10,000 രൂപയുടെ അടിയന്തരസഹായം കിട്ടുക. വില്ലേജ് ഓഫിസർ, പഞ്ചായത്ത്-തദ്ദേശസ്ഥാപന സെക്രട്ടറിയടങ്ങുന്ന രണ്ടംഗസമിതി എന്നിവരാണ് അർഹരെ നിശ്ചയിക്കുക. വീടുകൾ പൂർണമായും തകർന്നാൽ നാലുലക്ഷവും വീടും സ്ഥലവും നഷ്ടമായവർക്ക് വാങ്ങാൻ ആറുലക്ഷവും ധനസഹായം കിട്ടും. വെള്ളം കയറിയ വീടിൻെറ ചിത്രങ്ങൾ ഫോണിൽ എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് നാശനഷ്ടം വിലയിരുത്താൻ ഉപകരിക്കും. ആധാർ, തിരിച്ചറിയൽ കാർഡ്, ആധാരം തുടങ്ങിയ രേഖകൾ നഷ്ടപ്പെട്ടവർക്ക് വീണ്ടെടുക്കാൻ പ്രത്യേക െസൻററുകളും തുറക്കും. വീട്ടിലേക്ക് മടങ്ങുന്നവർ ഇക്കാര്യങ്ങൾ ഓർക്കുക *വീടും പരിസരവും താമസയോഗ്യമെന്ന് ഉറപ്പാക്കുക *വീടിനു പുറത്തെ വഴുക്കൽ അപകടവുമുണ്ടാക്കാം (പ്രായമായവരും കുഞ്ഞുങ്ങളും ആദ്യഘട്ടത്തിൽ വീട്ടിൽ പ്രവേശിക്കരുത്) *കിണർ, കക്കൂസ് എന്നിവയുടെ അടുത്തേക്ക് ശ്രദ്ധയോടെ നീങ്ങുക *വെള്ളം കയറിയ വീടുകൾ താമസയോഗ്യമാക്കാൻ ബ്ലീച്ചിങ് പൗഡർ ലായനിയും സോപ്പും ഉപയോഗിച്ച് സമയമെടുത്ത് കഴുകുക *കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക *കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക *മലിനജലവുമായി സമ്പർക്കമുണ്ടായ അരി അടക്കമുള്ള ഭക്ഷണസാധനങ്ങൾ നശിപ്പിക്കുക *പാകം ചെയ്ത ഭക്ഷണം ചൂടാറുംമുമ്പ് ഉപയോഗിക്കുക *ഭക്ഷണ പദാർഥങ്ങൾ അടച്ചുസൂക്ഷിക്കുക *ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യവും ശാസ്ത്രീയമായി സംസ്കരിക്കുക *ഓരോ തവണയും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി ഭക്ഷണം കൈകാര്യം ചെയ്യുക *ശാരീരികവും മാനസികവുമായ അസ്വസ്ഥത അനുഭവപ്പെടുന്നവർ ഡോക്ടറുടെ നിർദേശം തേടുക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.