കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫിസർ വിജിലൻസ് പിടിയിൽ

ചങ്ങനാശ്ശേരി: കൈക്കൂലി വാങ്ങുന്നതിടെ ചങ്ങനാശ്ശേരി കൃഷി ഓഫിസർ പിടിയിൽ. കൊല്ലം ആലുംമൂട് മണ്ഡലം ജങ്ഷനിൽ തിരുവോ ണം വീട്ടിൽ വസന്തകുമാരിയെയാണ് വിജിലൻസ് ഡിവൈ.എസ്.പി എൻ. രാജൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭ സ്റ്റേഡിയം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൃഷി ഓഫിസിൽനിന്നാണ് അറസ്റ്റ്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇവർ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഡേറ്റ ബാങ്കിൽനിന്ന് വസ്തു ഒഴിവാക്കി നൽകാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. തുടർന്ന് ആവശ്യക്കാരൻ വിജിലൻസിൽ പരാതി നൽകി. വിജിലൻസ് രാസവസ്തു പുരട്ടിയ നോട്ടുകൾ ഇടനിലക്കാരനു കൈമാറി. ഇയാൾ ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഓഫിസിൽ എത്തി ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചു. ഓഫിസിനുള്ളിലേക്ക് വരെണ്ടന്നും താൻ ഒന്നാം നിലയിലേക്ക് ഇറങ്ങി വരാമെന്നും അവിടെ വെച്ച് പണം കൈമാറിയാൽ മതിയെന്നും അറിയിച്ചശേഷം താഴെ ഇറങ്ങി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ വിജിലൻസ് ഉദ്യോഗസ്ഥർ പണവുമായി അറസ്റ്റ് ചെയ്തു. രാസവസ്തു പരിശോധനയിൽ പണം വാങ്ങിയതായി തെളിഞ്ഞു. തുടർന്ന് ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 55,000 രൂപയും ഫയലുകളിൽ കൃത്രിമവും കണ്ടെത്തി. ഇവർ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ തൻെറ സഹായിയായി കൊല്ലം സ്വദേശിയായ മറ്റൊരു സ്ത്രീയെ നിയമിച്ചിരുന്നു. പണം മകൻെറ കോളജിൽ ഫീസടക്കുന്നതിനായി സൂക്ഷിച്ചിരുന്നതാണെന്ന് അറസ്റ്റിലായ ഉദ്യോഗസ്ഥ വിജിലൻസിനോട് പറഞ്ഞു. ചില ഫയലുകൾ ഷെൽഫിൽനിന്ന് മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിവായി നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത ഇവരെ മാസങ്ങൾക്ക് മുേമ്പ നഗരസഭ കൗൺസിൽ യോഗത്തിൽ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെങ്കിലും ഇറങ്ങിപ്പോകുകയായിരുന്നു. ധിക്കാരം കാണിച്ച ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. പരിശോധനയിൽ സ്റ്റേറ്റ് ടാക്സ് ഓഫിസർ സി. ബിജുകുമാർ, ഇക്കണോമിക്സ് വകുപ്പ് റിസർച് ഓഫിസർ അഭിലാഷ് കെ. ദിവാകർ, കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിമാരായ എൻ. രാജൻ, മനോജ് കുമാർ, വിജിലൻസ് സി.ഐമാരായ വി. നിഷാദ്മോൻ, റിജോ പി. ജോസഫ്, എസ്. ബിനോജ്, എസ്.ഐമാരായ കെ. സന്തോഷ്, വിൻസൻറ് കെ. മാത്യു, മറ്റ് ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽകുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ. വിനോദ്, സന്തോഷ് കുമാർ, തുളസീധര കുറുപ്പ്, ജിജുമോൻ, കെ.എൻ. സാജൻ, ലേഖ കുമാരി, കെ.കെ. ഷീന, സി.എസ്. തോമസ്, ബിജു, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടിക്ക് വിജിലൻസ് ശിപാർശ നിലനിൽക്കെയാണ് കൈക്കൂലി കേസിൽ പിടിയിലായത്. ഇവരുടെ സഹായിയായി ഒാഫിസിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഷീബയുടെ വീട്ടിൽനിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നിരവധി ഓഫിസ് ഫയലുകൾ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.