സാംസ്‌കാരിക സായാഹ്നം

പത്തനംതിട്ട: അടൂർ ഗോപാലകൃഷ്‌ണന്‌ നേരെ നടക്കുന്ന സംഘ്പരിവാർ ഭീഷണിക്കെതിരെ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ കമ്മിറ്റികളു ടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പത്തനംതിട്ടയിൽ ജില്ല സെക്രട്ടറി പി.ബി. സതീഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ ജോയൻറ് സെക്രട്ടറി വി.ആർ. ജോൺസൺ അധ്യക്ഷത വഹിച്ചു. കഥാകൃത്ത്‌ വിനോദ്‌ ഇളകൊള്ളൂർ, കാർട്ടൂണിസ്‌റ്റ്‌ ഷാജി മാത്യു, കവി വാഴമുട്ടം മോഹനൻ, നോവലിസ്‌റ്റ്‌ കൈപ്പട്ടൂർ തങ്കച്ചൻ, യുവകവി കാശിനാഥൻ, പുരോഗമനകല സാഹിത്യസംഘം ജില്ല കമ്മിറ്റി അംഗം ജോൺ ടി. സാം, ഡി.വൈ.എഫ്‌.ഐ ജില്ല ജോയൻറ് സെക്രട്ടറി ആർ. ഹരീഷ്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി അനീഷ്‌ വിശ്വനാഥ്‌ സ്വാഗതവും എ.പി. അനു നന്ദിയും പറഞ്ഞു. അങ്ങാടിക്കലിൽ ജില്ല പ്രസിഡൻറ് സംഗേഷ്‌ ജി. നായർ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡൻറ് ഹരീഷ്‌ മുകുന്ദ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വിഷ്‌ണു മോഹൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം രാജ്‌കുമാർ, അങ്ങാടിക്കൽ മേഖല സെക്രട്ടറി ആർ. രാഹുൽ, പ്രസിഡൻറ് അരുൺ ഷാജി, അർപ്പിത്‌രാജ്‌, എസ്‌.എഫ്‌.ഐ ഏരിയ സെക്രട്ടറി എസ്‌. ഷൈജു എന്നിവർ സംസാരിച്ചു. ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ തോട്ടഭാഗം ജങ്‌ഷനിൽ മെഴുകുതിരി തെളിച്ച് നടന്ന പ്രതിഷേധ സായാഹ്നം സി.പി.എം ഏരിയ സെക്രട്ടറി പി.സി. സുരേ‌ഷ്‌‌കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എൻ.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. സിനിമ അസോ. ഡയറക്ടർ വിനോജ് നാരായണൻ, നാടൻപാട്ട് കലാകാരൻ പ്രകാശ് വള്ളംകുളം, സി.പി.എം ലോക്കൽ സെക്രട്ടറി കെ. സോമൻ, ഏരിയ കമ്മിറ്റി അംഗം ജോർജ് വർഗീസ്, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡൻറ് അനസൂയദേവി, പി.ടി. അജയൻ, മിഥുൻ ശശിധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.