മുട്ടം പഞ്ചായത്ത് സമ്പൂർണ കറിവേപ്പ് ഗ്രാമമാകുന്നു

മുട്ടം: സമ്പൂർണ കറിവേപ്പ് ഗ്രാമമാകാൻ മുട്ടം പഞ്ചായത്ത്‌. ദേശീയ ആയുഷ്‌ മിഷൻ, ജില്ല ഭാരതീയ ചികിത്സ വകുപ്പ്, മുട്ട ം പഞ്ചായത്ത്‌ എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്‌ഗ്രാമം പദ്ധതിയോടനുബന്ധിച്ചാണ് പഞ്ചായത്തിനെ സമ്പൂർണ കറിവേപ്പ് ഗ്രാമമാക്കുന്നത്. ഇതിൻെറ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കറിവേപ്പിൻ തൈ നട്ടുപിടിപ്പിക്കും. ആദ്യഘട്ടം പഞ്ചായത്തിലെ തെരഞ്ഞെടുത്ത 150 വീടുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇവർക്ക് തൈകൾ വിതരണം ചെയ്യുന്നതിനൊപ്പം പരിപാലനം സംബന്ധിച്ച മാർഗനിർദേശങ്ങളും വളവും മറ്റ് സാമഗ്രികളും നൽകും. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മുട്ടം കുടുംബശ്രീ സി.ഡി.എസ് ഹാളിൽ പഞ്ചായത്ത്‌ പ്രസിഡൻറ് കുട്ടിയമ്മ മൈക്കിൾ നിർവഹിക്കും. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.പി. ശുഭ മുഖ്യപ്രഭാഷണം നിർവഹിക്കും. പദ്ധതിയിൽ അംഗമാകാൻ രജിസ്റ്റർ ചെയ്തവർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് കറിവേപ്പ് തൈ വിതരണം ചെയ്യുമെന്നും ആയുഷ് ഗ്രാം നോഡൽ ഓഫിസർ ഡോ. ജിൽസൺ വി. ജോർജ് അറിയിച്ചു. ഭാരത് പെട്രോളിയം കസ്റ്റമേഴ്‌സ് മീറ്റും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന് വഴിത്തല: ഭാരത് പെട്രോളിയം വിതരണക്കാരായ മൂഴിക്കൽ ഫ്യൂവൽസിൻെറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വഴിത്തലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കസ്റ്റമേഴ്സ് മീറ്റും നടക്കും. രാവിലെ 10ന് നടക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് ഏലിക്കുട്ടി മാണി ഉദ്ഘാടനം ചെയ്യും. സ്മാർട്ട് ഫ്ലീറ്റ് കാർഡിൻെറ വിതരേണാദ്ഘാടനം കരിങ്കുന്നം എസ്.ഐ പ്രിൻസ് ജോസഫ് നിർവഹിക്കും. ഇതോടനുബന്ധിച്ച് മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ പരിശോധന നിർണയ ക്യാമ്പും മലബാർ ഗോൾഡിൻെറ ജീവിതശൈലീരോഗ നിർണയ ക്യാമ്പും ഉണ്ടായിരിക്കും. ബി.പി, ബ്ലഡ് ഷുഗർ, ഇ.സി.ജി, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ആൽബുമിൻ, ഷുഗർ, ബ്ലഡ് കൗണ്ട്, ഹൈറ്റ് ആൻഡ് വെയ്റ്റ് പരിശോധനകളും നടത്തും. ഫോൺ: 9495254778. നെടുങ്കണ്ടം കസ്റ്റഡി മരണം: യൂത്ത് കോൺഗ്രസ് മാർച്ച് ഇന്ന് തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മുൻ ഇടുക്കി എസ്.പിയെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ലോക്‌സഭ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫിസ് മാർച്ച് നടക്കും. രാവിലെ 10ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ലോക്‌സഭ മണ്ഡലം പ്രസിഡൻറ് ബിജോ മാണി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.