പ്രളയം:​ വർഷം ഒന്നാകു​ന്നു; കറുപ്പനും കുടുംബവും ക്യാമ്പില്‍ തന്നെ

അടിമാലി: പ്രളയമൊഴിഞ്ഞ്് ഒരു വര്‍ഷത്തോടടുക്കുമ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ ജീവിതം തുടരുകയാണ് കല്ലാര ്‍ കുട്ടി സ്വദേശിയായ കറുപ്പനും കുടുംബവും. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കല്ലാർകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മന്‍ വീട്ടില്‍ കറുപ്പനും കുടുംബത്തിനും പ്രളയത്തെ തുടര്‍ന്ന് കിടപ്പാടം നഷ്ടമായത്. വീടിനൊപ്പം മീന്‍കുളവും കാലിത്തൊഴുത്തുമെല്ലാം തകർന്നു. വീടിനോട് ചേര്‍ന്ന് പട്ടയമില്ലാത്ത 40 സെേൻറാളം ഭൂമി ഉണ്ടെങ്കിലും വീടില്ല. ഒരു വര്‍ഷമായി കറുപ്പനും ഭാര്യയും മകനും മകൻെറ ഭാര്യയും രണ്ട് കൊച്ചുമക്കളും കത്തിപ്പാറയിലെ ക്യാമ്പിലാണ് കഴിയുന്നത്. ഭവന നിര്‍മാണത്തിന് വെള്ളത്തൂവലില്‍ മൂന്ന് സൻെറ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താല്‍ അവിടെ താമസിക്കുക അപ്രായോഗികമാണെന്ന് കറുപ്പന്‍ പറയുന്നു. മറ്റെവിടെയെങ്കിലും ഭൂമി മാറ്റി നല്‍കാന്‍ ഇടപെടലുണ്ടാകണമെന്നാണ് കറുപ്പൻെറ ആവശ്യം. പ്രളയം ബാക്കിെവച്ച പുരയിടത്തില്‍നിന്ന് ലഭിക്കുന്ന തുച്ഛവരുമാനമാണ് ജീവനോപാധി. അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ മാത്രമാണ് പ്രളയദുരിതാശ്വാസമായി ലഭിച്ചത്. പ്രായാധിക്യം രോഗവും കണക്കിലെടുത്ത് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കറുപ്പന്‍ ക്യാമ്പില്‍ തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.