മുണ്ടാർ ദുരന്തം: സജിയെയും ബിപിനെയും അനുസ്​മരിച്ചു

കോട്ടയം: കഴിഞ്ഞ പ്രളയകാലത്ത് മുണ്ടാറിൽ വള്ളം മറിഞ്ഞ് മരിച്ച മാതൃഭൂമി ന്യൂസ് വാർത്തസംഘത്തിലെ സജിയെയും ബിപിനെ യും കോട്ടയം പ്രസ്‌ക്ലബിൻെറ നേതൃത്വത്തിൽ അനുസ്മരിച്ചു. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോലിയോടുള്ള ഇരുവരുടെയും സമർപ്പണമനോഭാവം മാതൃകയാണെന്ന് അദ്ദേഹം ഓർമിച്ചു. അപകടകരമായ യാത്രയായിരുന്നിട്ടും ദുരിതം അനുഭവിക്കുന്ന നിരവധിപേരെക്കുറിച്ചുള്ള ചിന്തയായിരുന്നു അവരെ മുണ്ടാറിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എസ്. സനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.പി. പ്രശാന്ത്, കെ.ജി. മുകുന്ദൻ, ടി.കെ. രാജഗോപാൽ, സുരേഷ്, റോബിൻ തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.