അമലഗിരി ബി.കെ കോളജിന് എ പ്ലസ് ഗ്രേഡ്

കോട്ടയം: അമലഗിരി ബി.കെ കോളജിന് നാക് അക്രഡിറ്റേഷന്‍ ഫോര്‍ത്ത് സൈക്കിളില്‍ 3.41 സ്‌കോറോടെ എ പ്ലസ് ഗ്രേഡ് ലഭിച്ചു. 201 9ലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 150 കോളജുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണിത്. 1965 ജൂലൈ മൂന്നിന് തുടക്കംകുറിച്ച വനിത കലാലയത്തില്‍ ഒമ്പത് ബിരുദ കോഴ്‌സുകളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളും റിസര്‍ച്ച് സൻെററും യു.ജി.സി അംഗീകാരമുള്ള എട്ട് ആഡ് ഓണ്‍ കോഴ്‌സുകളും 13 സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ബ്രിഡ്ജ് കോഴ്‌സുകളും നടക്കുന്നുണ്ട്. 11 ഡിപ്പാര്‍ട്മൻെറുകളിലായി അറുപതിലധികം അധ്യാപകരും 25ലധികം അനധ്യാപകരുമുണ്ട്. കോളജിന് ലഭിച്ച അംഗീകാരമാണ് എ പ്ലസ് ഗ്രേഡെന്ന് മാനേജര്‍ ഡോ. സിസ്റ്റർ മേഴ്‌സി നെടുമ്പുറം, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ലില്ലി റോസ്, പ്രിന്‍സിപ്പല്‍ ഡോ. ലീന മാത്യു എന്നിവര്‍ അറിയിച്ചു. വി. സാംബശിവൻ പുരസ്കാര സമർപ്പണം നാളെ കോട്ടയം: കുവൈത്ത് കലാ ട്രസ്റ്റിൻെറ വി. സാംബശിവന്‍ പുരസ്‌കാര സമർപ്പണവും വിദ്യാഭ്യാസ എന്‍ഡോവ്‌മൻെറ് വിതരണവും ഞായറാഴ്ച കോട്ടയത്ത് നടക്കും. വൈകീട്ട് നാലിന് എസ്.പി.സി.എസ് ഹാളിൽ ചേരുന്ന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഏഴാച്ചേരി രാമചന്ദ്രന് പുരസ്‌കാരം സമ്മാനിക്കും. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാ ട്രസ്റ്റ് ചെയര്‍മാന്‍ എം.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. മലയാളം മീഡിയത്തില്‍ പഠിച്ച് എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 28 കുട്ടികള്‍ക്ക് 5000 രൂപയുടെ എന്‍ഡോവ്‌മൻെറ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ സമ്മാനിക്കും. അഭയം ചാരിറ്റബിള്‍ സൊസൈറ്റിക്കുള്ള വീല്‍ചെയര്‍ വിതരണവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ വി.എൻ. വാസവൻ, ബി. ശശികുമാർ, ട്രസ്റ്റ് ഭാരവാഹികളായ എം.വി. ഗോവിന്ദന്‍, ചന്ദ്രമോഹന്‍ പനങ്ങാട് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.