ലൈബ്രറി പൊതുയോഗം

പായിപ്പാട്: വൈ.എം.എ ഗ്രന്ഥശാലയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഞായറാഴ്ച 5.30ന് വൈ.എം.എ ഹാളില്‍ കൂടുമെന്ന് പ്രസിഡൻറ് ഷറഫ ുദ്ദീന്‍ അറിയിച്ചു. യൂനിയന്‍ കൗണ്‍സില്‍ അംഗങ്ങൾ ചങ്ങനാശ്ശേരി: എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയന്‍ കമ്മിറ്റിയുടെ പ്രഥമയോഗം പ്രസിഡൻറ് ഗിരീഷ് കോനാട്ടിൻെറ അധ്യക്ഷതയില്‍ നടന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞക്കുശേഷം എസ്. സാലിച്ചന്‍, (ആനന്ദാശ്രമം), പി.എന്‍. പ്രതാപന്‍ (ഇരവിനല്ലൂര്‍), സി.ജി. രമേശ് (നാലുകോടി), സുഭാഷ് (തൃക്കൊടിത്താനം 59), പി.ബി. രാജീവ് (തൃക്കൊടിത്താനം 1349), പി. അജയകുമാര്‍ (പുഴവാത്) എന്നിവരെ യൂനിയന്‍ കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു. ചങ്ങനാശ്ശേരിയിൽ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം ചങ്ങനാശ്ശേരി: മഴ ശക്തിപ്രാപിച്ചതോടെ ചങ്ങനാശ്ശേരി താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് കണ്‍ട്രോൾ റൂമില്‍ വിളിച്ച് സഹായം തേടാം. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എ.സി കനാലിലെ ജല നിരപ്പും ഉയര്‍ന്നു. തുടര്‍ച്ചയായി മഴപെയ്യുകയും കിഴക്കന്‍ വെള്ളത്തിൻെറ വരവുകൂടുകയും ചെയ്താല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഏതു സാഹചര്യങ്ങളെയും നേരിടാന്‍ കഴിയുന്ന തരത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം സജ്ജമാണ്. ഫോണ്‍- 0481 2420037, വില്ലേജ് ഓഫിസ് നമ്പറുകള്‍, ചങ്ങനാശ്ശേരി- 8547612305, ചെത്തിപ്പുഴ- 8547612307, വാഴപ്പള്ളി ഈസ്റ്റ്-8547612304, വാഴപ്പള്ളി വെസ്റ്റ്-8547612302, തൃക്കൊടിത്താനം- 8547612306, പായിപ്പാട്-8547612308, കുറിച്ചി- 8547612303, കങ്ങഴ- 8547612314, കറുകച്ചാല്‍-8547612312, മാടപ്പള്ളി -8547612309, നെടുംകുന്നം -8547612311, തോട്ടയ്ക്കാട്- 8547612316, വാകത്താനം -8547612310, വാഴൂര്‍-8547612313, വെള്ളാവൂര്‍-8547612315.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.