ശബരിമലയിൽ നാളെ നട തുറക്കും

പത്തനംതിട്ട: കർക്കടകമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്ത ക്ഷേത്രനട ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ത ന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കുന്നതല്ലാതെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാകില്ല. കർക്കടകം ഒന്നായ ബുധനാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യവും അഭിഷേകവും നടത്തും. തുടർന്ന് പതിവ് പൂജകളും നടക്കും. നടതുറക്കുന്ന 17 മുതൽ 21വരെ ഉദയാസ്തമയപൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് ഹരിവരാസനം പാടി നടയടക്കും. ആഗസ്റ്റ് ഏഴിന് നടക്കുന്ന നിറപുത്തരി പൂജക്കായി ആറിന് വൈകുന്നേരം ക്ഷേത്രനട തുറക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.