തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

കടുത്തുരുത്തി: അറുനൂറ്റിമംഗലത്ത് തെരുവുനായ്ക്കള്‍ രണ്ട് ആട്ടിൻകുട്ടികളെ കടിച്ചുകൊന്നു. അറുനൂറ്റിമംഗലം പാമ ്പാനിയിൽ പാപ്പച്ചൻെറ ആടുകളാണ് ചത്തത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിന് സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് നായ്ക്കള്‍ ആക്രമിച്ചുകൊന്നത്. നാല് നായ്ക്കള്‍ കൂട്ടമായെത്തിയാണ് ആക്രമിച്ചത്. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതുകണ്ട് നായ്ക്കള്‍ ഓടിയെങ്കിലും ആടുകള്‍ ചത്തിരുന്നു. അറുനൂറ്റിമംഗലത്തും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഓട്ടോ സ്റ്റാന്‍ഡിലും ആശുപത്രിയിലും എത്തുന്ന രോഗികളെയും നായ്ക്കള്‍ ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.