ആയുർ​േവദത്തി​െൻറ കൈപിടിച്ച്​ കുരുന്നുകൾ ജീവിതത്തിലേക്ക്​

ആയുർേവദത്തിൻെറ കൈപിടിച്ച് കുരുന്നുകൾ ജീവിതത്തിലേക്ക് തൊടുപുഴ: ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ മുട്ടിലിഴയു ന്ന അവസ്ഥയിൽനിന്ന് രണ്ടുകുരുന്നുകള്‍ ആയുര്‍വേദത്തിൻെറ കൈപിടിച്ച് ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങി. പട്ടയംകവല ബിന്‍ഷാദ്-റഹീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് അമാന്‍ (അഞ്ച്), മുതലക്കോടം കാരൂപ്പാറ പേഴുംകാട്ടില്‍ അസീസ്-ഷാഹിന ദമ്പതികളുടെ മകള്‍ ഫാത്തിമ (നാല്) എന്നിവർക്കാണ് ആയുര്‍വേദത്തോടൊപ്പം അലോപ്പതിയുടെയും കരുത്തിലൂടെ പുനര്‍ജീവിതം ലഭിച്ചത്. ജന്മനാ സുഷുമ്ന നാഡിയില്‍ ഉണ്ടായ മുഴ 'മൈലോമെനിഞ്ചോസില്‍' ശസ്ത്രക്രിയയിലൂടെ നീക്കിയ ശേഷം അരക്ക് കീഴോട്ട് തളര്‍ന്ന അവസ്ഥയിലായിരുന്നു കുട്ടികള്‍. ഒപ്പം ഹൈഡ്രോസെഫാലസും ബാധിച്ചു. ജില്ല ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ ചികിത്സയിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് ഇവിടെയെത്തിയത്. പഞ്ചകര്‍മ ചികിത്സക്കൊപ്പം ഫിസിയോ തെറപ്പിസ്റ്റ് സുമേഷ് കുമാറിൻെറയും ആയുര്‍വേദ തെറപ്പിസ്റ്റുമാരായ അനുരാജ്, സല്‍മ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള തെറപ്പിയും ഇരുവരെയും ചുവടുവെക്കാന്‍ സഹായിച്ചു. മുഹമ്മദ് അമാന് സ്‌കൂളില്‍ പോകാവുന്ന അവസ്ഥയിലേക്ക് അസുഖം ഭേദമായി തുടങ്ങി. ഫാത്തിമ വാക്കിങ് സ്റ്റിക് സഹായത്തോടെ ചുവടുവെക്കും. ആദ്യഘട്ടം അലോപ്പതിയും രണ്ടാംഘട്ടം ആയുര്‍വേദവും ഫിസിയോ തെറപ്പിയുമാണ് കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ചതെന്ന് ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ സ്‌പെഷലിസ്റ്റ് ഡോ. സതീഷ് വാര്യര്‍ പറയുന്നു. തുടര്‍ചികിത്സ വഴി ഒരു വര്‍ഷത്തിനകം പൂര്‍ണ ആരോഗ്യത്തോടെ ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർ പറഞ്ഞു. നഗരസഭ മോഡൽ യു.പി സ‌്കൂളിൽ ജനകീയ കൂട്ടായ്മയിൽ ബസ് എത്തി വെങ്ങല്ലൂർ: നഗരസഭ മോഡൽ യു.പി സ‌്കൂളിൽ ജനകീയ കൂട്ടായ‌്മയിൽ വാങ്ങിയ സ‌്കൂൾ ബസിൻെറ ഫ്ലാഗ് ഓഫ‌് പി.ജെ. ജോസഫ‌് എം.എൽ.എ നിർവഹിച്ചു. വാർഡ‌് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരും പി.ടി.എയും അധ്യാപകരും സംയുക്തമായി പണം പിരിച്ചാണ‌് സ‌്കൂൾ ബസിനുള്ള തുക കണ്ടെത്തിയത‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‌്ഞത്തിൻെറ ഭാഗമായി സ‌്കൂളിൽ അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ‌്കാരങ്ങൾ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തിയിരുന്നു. അൺഎയ‌്ഡഡ‌് സ‌്കൂളുകളിൽനിന്നുപോലും ഇവിടേക്ക് കൂടുതൽ വിദ്യാർഥികൾ ചേരുന്ന സാഹചര്യമുണ്ടായി. ഈ അധ്യയന വർഷാരംഭം ഉദ‌്ഘാടനം ചെയ‌്ത പുതിയ മന്ദിരത്തിൻെറ മുകളിൽ ഒരു നിലകൂടി പൂർത്തിയാക്കുകയാണ‌് അടുത്ത ലക്ഷ്യം. ഇതിനായി പി.ജെ. ജോസഫ‌് എം.എൽ.എയുടെ ആസ‌്തി വികസന ഫണ്ടിൽനിന്നും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പദ്ധതി വിഹിതത്തിൽനിന്നും 20 ലക്ഷം രൂപ വീതം അനുവദിച്ചു. രണ്ടാം നിലയിൽ ക്ലാസ‌് മുറികൾക്ക് പുറമെ ഡിജിറ്റൽ ലൈബ്രറി, ലാബ‌് സൗകര്യവും ഒരുക്കും. ടോയ‌്‌ലറ്റ‌് കോംപ്ലക‌്സ‌് നിർമാണത്തിന‌് മുൻ എം.പി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൻെറ ടെൻഡർ അനുമതിയായിട്ടുണ്ട‌്. സ‌്കൂൾ ബസ‌് ഫ്ലാഗ‌് ഓഫ‌് ചടങ്ങിൽ പി.ടി.എ പ്രസിഡൻറും നഗരസഭ കൗൺസിലറുമായ കെ.കെ. ഷിംനാസ‌് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ‌്സൻ ജെസി ആൻറണി, വാർഡ‌് കൗൺസിലർ രാജീവ‌് പുഷ‌്പാംഗദൻ, ഹെഡ‌്മാസ‌്റ്റർ ടോം വി. തോമസ‌് ‌‌എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.