ഭവനവായ്പ തീര്‍പ്പാക്കാന്‍ അദാലത്

കോട്ടയം: വീട് െവക്കുന്നതിനായി ഭവനനിര്‍മാണ ബോര്‍ഡില്‍നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ട് നേരി ടുന്നവര്‍ക്കായി ജൂലൈ ഒമ്പതിന് കോട്ടയത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത് നടത്തും. ജില്ല പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. വായ്പ എടുത്തവരുടെ നിലവിലെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവു നല്‍കി തീര്‍പ്പാക്കുന്നതിന് തീരുമാനമെടുക്കുക. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം വാഴൂരില്‍ ആരംഭിക്കും കോട്ടയം: സംസ്ഥാന സര്‍ക്കാറിൻെറ നിര്‍ഭയ പദ്ധതിയുടെ ഭാഗമായ ജില്ലയിലെ ഷെല്‍ട്ടര്‍ ഹോം വാഴൂരില്‍ ആരംഭിക്കും. കെട്ടിട നിര്‍മാണത്തിനുള്ള സ്ഥലം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക് ഓഫിസിനോടുചേര്‍ന്ന 15 സൻെറ് സ്ഥലം വനിത-ശിശു വികസന വകുപ്പിന് വിട്ടുനല്‍കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ജൂലൈ മൂന്നാം വാരത്തോടെ കെട്ടിട നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന നിര്‍ഭയ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലവില്‍ ഷെല്‍ട്ടര്‍ ഹോം ഇല്ലാത്ത സാഹചര്യത്തില്‍ താല്‍ക്കാലിക കേന്ദ്രം തുടങ്ങുന്നതിന് ജില്ലയിലെ സന്നദ്ധ സംഘടനക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സംഘടന കണ്ടെത്തിയ കെട്ടിടം സുരക്ഷിതമല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ചും കമ്മിറ്റി ചര്‍ച്ച ചെയ്തു. വനിത-ശിശു വകുപ്പിൻെറ മേല്‍നോട്ടത്തില്‍ താല്‍ക്കാലിക സൻെററിൻെറ പ്രവര്‍ത്തനം മതിയായ സൗകര്യവും സുരക്ഷിതത്വവുമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. വായനാവാരം ആചരിച്ചു എരുമേലി: പനയ്ക്കവയല്‍ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ വായനാവാരം വിവിധ പരിപാടികളോടെ ആചരിച്ചു. വായനാമത്സരം, ക്വിസ് മത്സരം, ൈകയെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ക്കും ൈകയെഴുത്ത് മത്സരം സംഘടിപ്പിച്ചു. വാര്‍ഡ് അഗം പ്രകാശ് പുളിക്കന്‍ സമ്മാനദാനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. അനു അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം രവികുമാര്‍, ഹെഡ്മിസ്ട്രസ് എലിസബത്ത് പി.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.