ബഷീർ അനുസ്മരണം

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സാഫ് ആഭിമുഖ്യത്തിൽ ബഷീർ ഇമ്മിണി ബല്യ ഒന്ന് എന്ന പേരിൽ സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും അപഗ്രഥിച്ചായിരുന്നു ശിൽപശാല. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ വി.എം. സിറാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എൻ. ശ്രീദേവി, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, മലയാളം അധ്യാപകരായ കെ.എസ്. ഷരീഫ്, എ.ആർ. അജിത, കെ.ജി. രാജി, കെ.എ. ഷിനുമോൾ, പി.ജി. ജയൻ, പി.എൻ. ജവാദ് തുടങ്ങിയവർ സംസാരിച്ചു. സിവിൽ സർവിസ് ആസ്‌പൈറൻറ്‌സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ക്വിസ് മത്സരവും സംഘടിപ്പിച്ചു. പൊൻകുന്നം: ചിറക്കടവ് യു.പി സ്കൂളിൽ വിദ്യാർഥികൾ വൈക്കം മുഹമ്മദ് ബഷീറിൻെറ ചരമദിനത്തിൽ അദ്ദേഹത്തിൻെറ ജീവചരിത്രം വായിച്ചും കാൻവാസിൽ ബഷീറിൻെറ ചിത്രം വരച്ചും ബഷീർ മുഖംമൂടി അണിഞ്ഞും സ്മരണ ഉണർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.