ഭക്തിസാന്ദ്രമായി ഉപദേവാലയ പുനഃപ്രതിഷ്ഠ

എരുമേലി: എരുമേലി ശ്രീധർമശാസ്ത ക്ഷേത്രത്തിൽ പുതുക്കിപ്പണിത ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഭക്തിസാന്ദ്രമായി. രാവിലെ 9.20ന് പഞ്ചവാദ്യ, തകിൽ, നാഗസ്വര വാദ്യമേള അകമ്പടിയോടെ ആരംഭിച്ച് കലശപൂജക്കും പ്രദക്ഷിണത്തിനും ശേഷമാണ് പ്രതിഷ്ഠചടങ്ങുകൾ നടന്നത്. നിരവധി ഭക്തർ പങ്കെടുത്തു. പ്രതിഷ്ഠ ചടങ്ങുകൾക്ക് തന്ത്രിമുഖ്യൻ താഴമൺമഠം കണ്ഠരര് രാജീവര്, ക്ഷേത്രം മേൽശാന്തി പി.ജെ. ജയരാജൻ നമ്പൂതിരി, കീഴ്ശാന്തി എ.എൻ. ഹരികൃഷ്ണൻ എന്നിവർ കാർമികത്വം വഹിച്ചു. െഡപ്യൂട്ടി ദേവസ്വം കമീഷണർ വി. കൃഷ്ണ കുമാരവാര്യർ, പത്തനംതിട്ട അസി. ദേവസ്വം കമീഷണർ ഒ.ജി. ബിജു, മുണ്ടക്കയം-എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി. ചന്ദ്രശേഖരൻ, ദേവസ്വം മരാമത്ത് വകുപ്പ് എ.ഇ പ്രേം ജെലാൽ, ഷാജിമോൻ എന്നിവർ നേതൃത്വം നൽകി. ദേവീക്ഷേത്രം പുതുക്കിനിർമിച്ച ദേവസ്വം കോൺട്രാക്ടർ ആർ. ജയരാജനെ തന്ത്രിമുഖ്യനും ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രത്തിൽ കളഭാഭിഷേകവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.